HOME
DETAILS

വ്യാജ രസീത് അച്ചടിച്ചവര്‍ക്കെതിരേ നടപടിയില്ല ബി.ജെ.പിയില്‍ അസ്വാരസ്യം

  
backup
August 11 2017 | 02:08 AM

bjp-issues

കോഴിക്കോട്: വ്യാജരസീത് അച്ചടിച്ചവര്‍ക്കെതിരേ നടപടിയില്ലാതെ വാര്‍ത്ത ചോര്‍ത്തിനല്‍കിയെന്ന് ആരോപിച്ച് രണ്ടുപേരെ ചുമതലകളില്‍ നിന്ന് നീക്കിയതിനെച്ചൊല്ലി ബി.ജെ.പിയില്‍ അസ്വാരസ്യം. അച്ചടക്ക നടപടിയെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ന്യായീകരിച്ചതിനുപിന്നാലെ നടപടി നേരിട്ട യുവമോര്‍ച്ചാ നേതാവ് നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയത് ബി.ജെ.പിയെ ഞെട്ടിച്ചിരിക്കുകയാണ്.

പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് വി.വി രാജേഷിനും യുവമോര്‍ച്ചാ നേതാവ് പ്രഫുല്‍ കൃഷ്ണയ്ക്കുമെതിരേയായിരുന്നു കഴിഞ്ഞ ദിവസം നടപടിയെടുത്തത്. വിശദീകരണം ചോദിക്കാതെയാണ് ഇരുവര്‍ക്കുമെതിരേ നടപടിയെടുത്തതെന്ന വിമര്‍ശനവുമായി മുരളീധര പക്ഷം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കുമ്മനം നല്‍കുന്ന വിശദീകരണം.

വ്യാജരസീത് എന്ന പേരില്‍ യഥാര്‍ഥ രസീതാണ് പ്രഫുല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നാണ് കുമ്മനം പറയുന്നത്. സത്യം ഒരുനാള്‍ പുറത്തുവരുമെന്നും എല്ലാ കാര്യങ്ങളും നേതാക്കളെ നേരത്തേ അറിയിച്ചിരുന്നുവെന്നുമുള്ള പ്രഫുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യാജ രസീത് ആരോപണത്തില്‍ കൂടുതല്‍ നേതാക്കള്‍ക്കുള്ള പങ്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സംഘടനാ നടപടി നേരിട്ട വി.വി രാജേഷും പ്രഫുല്‍ കൃഷ്ണയും മുരളീധര പക്ഷക്കാരാണ്.

കഴിഞ്ഞവര്‍ഷം കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ മറവില്‍ വ്യാജ രസീത് ഉപയോഗിച്ച് കോടികള്‍ പിരിച്ചെടുത്ത സംഭവം പ്രമുഖ നേതാക്കളുടെ അറിവോടെയാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ആരോപണം.

മുന്‍ സംസ്ഥാന പ്രസിഡന്റ്, നിലവിലുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നിവര്‍ക്കെല്ലാം പിരിവിനെക്കുറിച്ച് അറിയാമായിരുന്നെന്നും വലിയ വിഹിതം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നുമാണ് മുരളീധരനെ അനുകൂലിക്കുന്ന നേതാക്കള്‍ വെളിപ്പെടുത്തുന്നത്.

സംസ്ഥാന കമ്മിറ്റിയംഗം എം. മോഹനന്റെ നിര്‍ദേശപ്രകാരം വടകരയിലെ പ്രസ്സിലാണ് വ്യാജ രസീത് അച്ചടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ബി.ജെ.പി ദേശീയ നേതൃത്വം നടത്തിയ രഹസ്യാന്വേഷണത്തില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. 10,000 മുതല്‍ 50,000 രൂപ വരെ വ്യാപാരികളില്‍നിന്ന് വ്യാജ രസീതു നല്‍കി വാങ്ങിയെന്നാണ് കണ്ടെത്തല്‍.

വ്യാജ രസീത് അച്ചടിച്ച വടകരയിലെ പ്രസ് ഉടമയില്‍ നിന്നു ലഭിച്ച രേഖകളാണ് കേന്ദ്ര അന്വേഷണത്തില്‍ വഴിത്തിരിവായത്. ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ എന്നിവര്‍ക്കായിരുന്നു സമ്മേളനത്തിന്റെ സാമ്പത്തികകാര്യ ചുമതല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  25 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  25 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  25 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  25 days ago
No Image

ഇന്ത്യയുടെ 'മോസ്റ്റ് വാണ്ടഡ്' ലിസ്റ്റിൽ ഉൾപ്പെട്ട അൻമോൾ ബിഷ്ണോയ് പിടിയിൽ

latest
  •  25 days ago
No Image

പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; മറ്റന്നാള്‍ പാലക്കാട് വിധിയെഴുതും

Kerala
  •  25 days ago
No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  25 days ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago