HOME
DETAILS
MAL
ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധ: 25 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
August 11 2017 | 02:08 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധയേറ്റ് 25 പേര് ആശുപത്രിയില്‍. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഡല്‍ഹിയിലെ രാജ്പൂര്‍ കുര്‍ദ് ഗ്രാമത്തില്‍ നിന്ന് നേപ്പാളി ഭക്ഷണമായ മോമോസ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഇതില്‍ രണ്ടു കുട്ടികളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മോമോസ് കഴിച്ചവരുടെ ബന്ധുക്കളുടെ പരാതിയില്‍ കടക്കാരനെതിരേ മെഹ്റോളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആവിയില്‍ ഉണ്ടാക്കുന്ന ഒരു പ്രത്യേക തരം ഭക്ഷണമാണ് മോമോസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."