അഭിമാന നേട്ടവുമായി പൊന്നാനി എക്‌സൈസ് റെയ്ഞ്ച്
എടപ്പാള്‍:അഭിമാന നേട്ടവുമായി പൊന്നാനി എക്‌സൈസ് റേഞ്ച്. വട്ടംകുളം കുറ്റിപ്പാലയിലെ പൊന്നാനി റെയ്ഞ്ച് ഓഫിസ് ആണ് ജില്ലയില്‍ തന്നെ ആദ്യമായി ഒരുവര്‍ഷം നൂറിലധികം മയക്കുമരുന്ന് കേസുകള്‍ കണ്ടെടുക്കുകയും 150ലധികം പ്രതികളെ പിടികൂടുകയും കഞ്ചാവ് ഹാഷിഷ് ഓയില്‍ എംഡിഎംഎ, മെഫട്രോണ്‍, നൈട്രോസം തുടങ്ങിയ വീര്യംകൂടിയ മയക്കുമരുന്നുകള്‍ കണ്ടെടുക്കുകയും ചെയ്ത ആദ്യ ഓഫിസ് ആയി മാറിയിരിക്കുന്നത്. യുവാക്കളേയും കൗമാരക്കാരെയും ലഹരി ഉപയോഗത്തില്‍നിന്നു രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. സെബാസ്റ്റ്യന്റെയും പ്രിവന്റീവ് ഓഫിസര്‍ കെ. ജാഫര്‍, സുഗന്ധകുമാര്‍ എന്നിവരുടെയും നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനമാണ് വിജയത്തിലെത്തിയത്. നൂറിലധികം വിദ്യാര്‍ഥികളെ ലഹരി ഉപയോഗത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും കൗണ്‍സിലിങിന് വിധേയമാക്കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരികയും ചെയ്തു.
സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്നുള്ള ആളുകളെ ഒരുമിച്ചുകൂട്ടി ബോധവല്‍ക്കരണ പരിപാടികളിലൂടെ ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണങ്ങളില്‍ ആണ് ഇത്രയും കേസുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതും മയക്കുമരുന്നുകള്‍ പിടികൂടാന്‍ കഴിഞ്ഞതും.
ഇതിനുപുറമേ 95 ഓളം അബ്കാരി കേസുകളും പ്രതികളെയും പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ട്.
സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.പി പ്രമോദ്, വി.പി പ്രഫുല്ലചന്ദ്രന്‍, സനല്‍കുമാര്‍, ബാബു എന്നിവരടങ്ങുന്ന സംഘം അന്വേഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."