മിടുക്കി മുത്തശ്ശി
ബാങ്കോക്ക്: പ്രായം പഠനത്തിന് തടസ്സമല്ല. പഠിക്കാനുള്ള മനസ്സാണ് വേണ്ടത്. 91ാം വയസ്സില്‍ ഡിഗ്രി നേടിയെടുത്ത് ഇക്കാര്യം തെളിയിച്ചിരിക്കുകയാണ് തായ്ലന്റിലെ മുത്തശ്ശി. കിംലാന് ജിനാക്കുല് ആണ് ഈ അപൂര്‍വ്വ ബഹുമതിക്കുടമ. പത്തു വര്ഷമെടുത്താണത്രെ മുത്തശ്ശി തന്റെ ഡിഗ്രി പൂര്‍ത്തിയാക്കിയത്. രാജാവിന്റെ കൈകളില്‍ നിന്നാണ് മുത്തശ്ശി തന്റെ ഡിഗ്രി പട്ടം ഏറ്റു വാങ്ങിയത്.
സര്‍ക്കാരിന്റെ കീഴിലുള്ള ഓപണ്‍ യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. നാം പഠിച്ചില്ലെങ്കില്‍ വായിക്കാനാവില്ല, ഒന്നും അറിയില്ല, നാം മര്യാദക്ക് സംസാരിക്കാന്‍ പോലും കഴിവില്ലാത്തവരാകും- മുത്തശ്ശി പറയുന്നു. രാജാവില്‍ നിന്ന് നേരിട്ട് സമ്മാനം വാങ്ങാനായതിന്റെ സന്തോഷവും അവര്‍ മറച്ചു വെക്കുന്നില്ല.
പ്രായമുള്ളവരുടെ വിദ്യാഭ്യാസം കൂടി ലക്ഷ്യമിട്ടാണ് ഈസര്വ്വകലാശാല പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം സര്‍വ്വ കലാശാലയില്‍ നിന്ന് ബിരുദം നേടിയവരില്‍ 199 പേര് 60 വയസ്സിനു മേല്‍ പ്രായമുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."