HOME
DETAILS
MAL
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് വി.എസ്
backup
August 11 2017 | 07:08 AM
തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. ഒരു പദ്ധതിയും ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ആവില്ലെന്നു പറഞ്ഞ വി.എസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി. പദ്ധതി തുടങ്ങിയെന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
അതിരപ്പിള്ളിയില്‍ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ തുടങ്ങിയതായി കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വി.എസ് വിഷയത്തില്‍ നിലപാടറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."