പെസാ നിയമം ഫലപ്രദമായി നടപ്പാക്കണമെന്ന് കേരള ആദിവാസി ഫോറം
പൂക്കോട്ടുംപാടം: എല്ലാ ആദിവാസി ഊരുകളും പട്ടിക പ്രദേശങ്ങളായി പ്രഖ്യാപിച്ചു പെസാ നിയമം ഫലപ്രദമായി നടപ്പാക്കണമെന്ന് കേരള ആദിവാസി ഫോറം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു. അമരമ്പലം പാട്ടക്കരിമ്പ് ആദിവാസി കോളനിയില്‍ കേരള ആദിവാസി ഫോറം സംഘടിപ്പിച്ച അന്തര്‍ദേശീയ ലോക ആദിവാസി ദിനാഘോഷത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
കേരളത്തില്‍ പെസാ നിയമം നടപ്പാക്കണമെന്നും ആദിവാസികളെ ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആദിവാസികള്‍ക്ക് അധികാരം നല്‍കുന്ന നിയമത്തിലൂടെ മാത്രമേ ആദിവാസി ചൂഷണം അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പ്രമേയത്തില്‍ പറയുന്നു.
ജില്ലാ ആദിവാസി ദിനാഘോഷം രാവിലെ എട്ടിനു പാട്ടക്കരിമ്പ് മൂപ്പന്‍ ഗോപാലന്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. കേരള ആദിവാസി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഷിബു പാട്ടക്കരിമ്പ്, ഗോപാലന്‍ പാട്ടക്കരിമ്പ്, മാഞ്ചീരി കോളനിയിലെ പി.ജി വിദ്യാര്‍ഥി വിനോദ് മാഞ്ചീരി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
ചിത്ര, പഞ്ചായത്ത് അംഗം മീനാക്ഷി, ഇന്റലിജന്‍സ് എസ്.ഐ എ. സദാശിവന്‍, ഹെരാല്ദ് ജോണ്‍, ലക്ഷ്മി, അനീഷ് മുക്കം, സുനില്‍, അഭിലാഷ് നെടുങ്കയം, ശ്യാംജിത്ത് പാലക്കയം, വസന്ത കൊട്ടുപ്പാറ, നിഷാന്ത് പാട്ടക്കരിമ്പ് , നെട്ടര്‍ ജയിംസ് തോമസ് സംസാരിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിച്ചു. തുടര്‍ന്നു കവളപ്പാറ, അപ്പന്‍കാവ്, ഏറ്റപ്പാറ, പാട്ടക്കരിമ്പ്,അമ്പുട്ടാന്‍ പൊട്ടി ,ചെന്നപ്പൊട്ടി തുടങ്ങിയ വിവിധ കോളനികളില്‍ നിന്ന് എത്തിയവരുടെ വിവിധ കലാപരിപാടികളും നടന്നു.
എല്ലാവര്‍ക്കും ഉച്ച ഭക്ഷണവും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."