കരുമത്ര മനപ്പടി അപകട മേഖലയാകുന്നു: ഒന്നര മാസത്തിനുള്ളില്‍ നടന്നത് നാല് അപകടങ്ങള്‍
വടക്കാഞ്ചേരി : കരുമത്ര മനപ്പടി അപകട മേഖലയാകുന്നു. ഒന്നര മാസത്തിനുള്ളില്‍ നാലപകടങ്ങളില് ഒരു സ്ത്രീ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകീട്ട് നിയന്ത്രണം വിട്ട ബുള്ളറ്റ് പെട്ടി ഓട്ടോയില്‍ തട്ടി നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. എതാനും നാളുകള്‍ക്ക് മുമ്പാണ് സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കുളപ്പുര മംഗലം ക്ഷേത്രത്തിലെ ജീവനക്കാരി കോളേജ് ബസിടിലിച്ച് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിനും പരിക്കേറ്റിരുന്നു. പ്രദേശത്ത് നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ മുന്‍കരുതലെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അമിത വേഗതയാണ് പല അപകടങ്ങള്‍ക്കും ഇടയാക്കുന്നത്. മനപ്പടി മേഖലയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ നയന്ത്രിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്ത്മാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."