സഊദിയുടെ വിവിധ പ്രദേശങ്ങളില്‍ കൊടും തണുപ്പനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ജിദ്ദ: അടുത്ത നാല് ദിവസങ്ങളില്‍ സഊദി യുടെ വിവിധ പ്രദേശങ്ങളില്‍ കൊടും തണുപ്പനുഭവപ്പെടുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഹൈറേഞ്ച് ഭാഗങ്ങളില്‍ താപനില പൂജ്യം ഡിഗ്രി വരെ താഴാനാണ് സാധ്യത. ആവശ്യമായ മുന്നൊരുക്കങ്ങള്‍ എടുക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇന്ന് മുതല്‍ സഊദിയുടെ വിവിധ പ്രദേശങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടുമെന്നാണ് രാജ്യത്തെ കാലാവസ്ഥ നിരീക്ഷണ പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇത് തിങ്കളാഴ്ച വരെ നീണ്ടു നില്ക്കും. തബൂക്ക് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുക. ഇവിടങ്ങളിലെ ഹൈറേഞ്ചുകളിലും താഴ് വരകളിലും താപനില പൂജ്യം ഡിഗ്രി വരെ താഴ്ന്നേക്കും. ഹായില്‍, അല്‍ ജൗഫ്, അല്‍ ഖസീം തുടങ്ങിയ സ്ഥലങ്ങളിലും കൊടും തണുപ്പനുഭവപ്പെടും. ഇവിടങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചക്കും സാധ്യതയുണ്ട്. തണുപ്പിനെ നേരിടാനാവശ്യമായ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും വേണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റിയാദിലും പരിസരപ്രദേശങ്ങളിലും നിലവില്‍ 12 ഡിഗ്രിയാണ് താപനില. ഇത് നാളെ മുതല്‍ 6 ഡിഗ്രി വരെയെത്തും. ദമ്മാമില്‍ കൂടിയത് 21 ഡിഗ്രിയും കുറഞ്ഞത് 12 ഡിഗ്രിയുമാണ് താപനില. ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ നിലവില്‍ മികച്ച കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."