ലോക റാഫ്റ്റിങ് ചാംപ്യന്‍ഷിപ് തുര്‍ക്കിയില്‍
#ഇ.സി. സ്വാലിഹ് വാഫി
ഇസ്താംബൂള്‍: തുര്‍ക്കിയുടെ കിഴക്കന്‍ അനത്തോളിയയിലെ തുന്സെലിയുടെ തീരപ്രദേശം തുര്‍ക്കിയിലെ ഏറ്റവും ഉയര്‍ന്ന വാട്ടര്‍ സ്പോര്‍ട്ട്സ് കേന്ദ്രമാണ്. 2019ലെ ലെ ലോക റാഫ്റ്റിങ് ചാംപ്യന്‍ഷിപ് അടുത്ത ജൂണില്‍ തുന്സെയില് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ മെയ് മാസത്തില്‍ തുര്‍ക്കിയില്‍ റാഫ്റ്റിങ് ചാപ്യന്ഷിപ് നടന്നിരുന്നു. മുന്‍സൂര്‍ നദിയെ കേന്ദ്രീകരിച്ചാണ് ഇവിടുത്തെ സ്പോര്‍ട്സ് ഇനങ്ങള്‍ നടക്കുന്നത്. വാട്ടര്‍ സ്കയിങ്, വിന്‍ഡ് സര്‍ഫിങ് തുടങ്ങിയ ഇനങ്ങളാണ് നടന്നു വരുന്നത്. ഇപ്പോള്‍ നിരവധി റാഫ്റ്റിങ് ആവിഷ്കരിക്കുന്നതിന് നഗരം തയ്യാറെടുക്കുകയാണ്.
നിരവധി പുതിയ സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. തുര്‍ക്കി സ്പോര്‍ട്സ് ടീം അംഗങ്ങളുടെ പരിശീലന മേഖലയില്‍ ഇതിനകം തന്നെ സൗകര്യമായിക്കഴിഞ്ഞുവന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. സ്വന്തം രാജ്യത്തിന്റെ ടീം അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും തുര്‍ക്കി നടപ്പിലാക്കിയിട്ടുണ്ട്. 'സ്പോര്‍ട്സിനു വേണ്ടി അധികാരികള്‍ നല്ല പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും വരുന്ന ലോക റാഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പല മെഡലുകളും നേടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും മുന്‍ തുര്‍ക്കി അത്ലറ്റ് ഒയ്കു ഇഗിത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."