ഭൂരഹിതരായ ആദിവാസികള്‍ക്കു ഭൂമിയില്ല; പരാതിയില്‍ കലക്ടറില്‍ നിന്നു റിപ്പോര്‍ട്ട് തേടും
കാസര്‍കോട്: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ ജില്ലയിലെ 19 പരാതികള്‍ തീര്‍പ്പാക്കി. മൊത്തം 51 പരാതികളാണ് പരിഗണിച്ചത്.
മറ്റു പരാതികളില്‍ ബന്ധപ്പെട്ടവരില്‍ നിന്നു റിപ്പോര്‍ട്ട് തേടുവാനും തുടര്‍ നടപടികള്‍ക്കുമായി കമ്മിഷന് ഉത്തരവായി.
കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്കുന്ന പദ്ധതി പ്രകാരമുള്ള ഭൂമി നല്‍കുന്നില്ലെന്ന പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിക്കു നോട്ടിസ് അയക്കുവാനും ജില്ലാ കലക്ടറോടു റിപ്പോര്‍ട്ട് തേടുവാനും കമ്മിഷന് ഉത്തരവായി. ജില്ലയില്‍ അംഗപരിമിതര്‍ക്കു മുച്ചക്ര വാഹനങ്ങള്‍ ലഭ്യമാക്കണമെന്നുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ അനുവദിക്കുന്നതിനു ഫണ്ടു വിഹിതം വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ജോലി നല്‍കണമെന്ന പരാതിയും സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടും. പരാതിക്കാരില്‍ നിന്നു വ്യക്തമായി വിവരങ്ങള്‍ അന്വേഷിച്ചു മനസിലാക്കാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്നു മനുഷ്യാവകാശ കമ്മിഷന് പൊലിസിനു നിര്‍ദേശം നല്കി.
പരാതികളില്‍ കോടതികളില്‍ നിന്നു സ്റ്റേ ഉണ്ടെങ്കില്‍ സിറ്റിങിനു വരുമ്പോള്‍ ഇത്തരം വിധികളുടെ പകര്‍പ്പു ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."