വടക്കുമ്പാട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ വടിവാള്‍ ആക്രമണം
തൃക്കരിപ്പൂര്‍: ബൈക്കിലെത്തിയ അജ്ഞാത സംഘം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ വടിവാള്‍ ആക്രമണം നടത്തിയതായി പരാതി.
ബുധനാഴ്ച രാത്രി പത്തോടെ വടക്കുമ്പാട് ജുമാമസ്ജിദിനു സമീപം പാതയോരത്തു നില്‍ക്കുകയായിരുന്ന സമീര്‍, നസ്റുദ്ദീന്‍, ശുഹൈര്‍ എന്നിവര്‍ക്കു നേരെ മൂന്നു ബൈക്കുകളിലായെത്തിയ ഒന്‍പതംഗ സംഘം വടിവാള്‍ ഉയര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചുവെങ്കിലും മുടിനാരിഴ വത്യാസത്തിലാണു രക്ഷപ്പെട്ടതെന്നു പറയുന്നു. ഒന്‍പതംഗ സംഘത്തില്‍ മൂന്നു പേരുടെ കൈയിലാണു വടിവാള്‍ ഉണ്ടായത്.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മൂന്നു ഭാഗത്തേക്കു ചിതറിയോടി. ഓട്ടത്തിനിടയില്‍ നസ്റുദ്ദീന്റെ 5000 രൂപ അടങ്ങുന്ന പഴ്സും രേഖകളും നഷ്ടപ്പെട്ടു.
ചന്തേര പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. വളരെ സമാധാനത്തോടെ കഴിയുന്ന കൊയോങ്കര, വടക്കുമ്പാട് പ്രദേശത്ത് അടുത്തിടയായി ചില ക്രിമിനലുകള്‍ ആക്രമണം നടത്തുന്നതു പതിവാക്കിയിരിക്കുകയാണ്.
സമാധാനത്തോടെ കഴിയുന്ന ഒരു പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ചില ക്രിമിനലുകളുടെയും സാമൂഹ്യ ദ്രോഹികളുടെയും നീക്കം ഗൗരവമായി കണ്ട് പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വടക്കുമ്പാട് ശാഖ മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."