HOME
DETAILS
MAL
ജി.എസ്.ടി: ഹജ്ജ് യാത്രാ വിമാനങ്ങള്‍ക്ക് കുറഞ്ഞു, വില കുറയുന്ന മറ്റ് ഉല്‍പന്നങ്ങള്‍
backup
December 22 2018 | 13:12 PM
ന്യൂഡല്‍ഹി: 31-ാം ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ 33 ഇനങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തില് നിന്ന് 12, 5 ശതമാനത്തിലേക്കും ഏഴ് ഇനങ്ങളുടെ ജി.എസ്.ടി 28 ശതമാനത്തില് നിന്ന് 18 ശതമാനമായും കുറച്ചിരിക്കുകയാണ്.
ജി.എസ്.ടി കുറച്ചതോടെ വില കുറയുന്ന ഉല്‍പന്നങ്ങള്‍ ചുവടെ
- ഹജ്ജ് അടക്കമുള്ള തീര്‍ഥാടന യാത്രയ്ക്കുള്ള വിമാനയാത്രയ്ക്കുള്ള ജി.എസ്.ടി ഇക്കോണമി ക്ലാസിന് 5 ശതമാനമായും
- ബിസിനസ് ക്ലാസിന് 12 ശതമാനമായും കുറച്ചു. നേരത്തെ ഇത് രണ്ടും 28 ശതമാനമായിരുന്നു.
- വീല്‍ചെയറിനുള്ള ജി.എസ്.ടി 28 ശതമാനത്തില് നിന്ന് 5 ശതമാനമാക്കി
- 32 ഇഞ്ച് ടി.വിക്കുള്ള ജി.എസ്.ടി 28 ശതമാനത്തില് നിന്ന് 18 ശതമാനമാക്കി
- 100 രൂപ വരെയുള്ള സിനിമാ ടിക്കറ്റുകള്‍ക്കുള്ള ജി.എസ്.ടി 18 ശതമാനത്തില് നിന്ന് 12 ശതമാനമാക്കി
- 100 രൂപയ്ക്കു മുകളിലുള്ള സിനിമാ ടിക്കറ്റുകള്‍ക്ക് നേരത്തേയുണ്ടായിരുന്ന 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി
- തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് 12 ശതമാനമായി കുറച്ചു
- സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റിനുള്ള ജി.എസ്.ടി ഇനി 5 ശതമാനം
- ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് നികുതി ഒഴിവാക്കി
കുറയാത്തവ
- ലക്ഷുറി ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി 28 ശതമാനമായി തുടരുന്നു
- ഓട്ടോമൊബൈല്‍ പാര്‍ട്‌സ്, സിമന്റ് എന്നിവയ്ക്ക് 28 ശതമാനം തന്നെ
- എയര്‍ കണ്ടീഷണര്‍, ഡിഷ് വാഷര്‍ എന്നിവയ്ക്ക് 28 ശതമാനമായി തുടരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."