നിരോധനം പാളുന്നു; പ്ലാസ്റ്റിക് മാലകള്‍ യഥേഷ്ടം വിപണിയില്‍
കാസര്‍കോട്: ജില്ലയില്‍ നഗരസഭകളും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക് നിരോധനം വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കുമ്പോള്‍ ഇതു പ്ലാസ്റ്റിക് ബാഗില്‍ ഇട്ടു നല്‍കുന്നതിനു പകരം തുണി സഞ്ചികളിലാക്കി കൊടുക്കുന്ന നിയമം ഈ മാസം ഒന്നു മുതല്‍ നടപ്പാക്കിയ നഗരസഭാ പരിധികളിലെ കടകളിലും മറ്റും നിരത്തിയിരിക്കുന്ന സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി അലങ്കരിക്കാനുള്ള മാലകള്‍ ഉള്‍പ്പെടെയുള്ളവ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയവയാണ്.
ഇവയില്‍ പലതും ഒറ്റനോട്ടത്തില്‍ പേപ്പര്‍ കൊണ്ടുണ്ടാക്കിയ മാലകളാണെന്നാണു തോന്നുക. ഇത്തരം മാലകള്‍ കൊണ്ടു നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം പതാകകള്‍ തുണിയില്‍ നിര്‍മിച്ചവയാണ്.
കഴിഞ്ഞ വര്‍ഷം പ്ലാസ്റ്റിക് മിശ്രിതത്തില്‍ നിര്‍മിച്ച അലങ്കാര വസ്തുക്കളും പതാകയും ജില്ലയിലെ കടകളില്‍ യഥേഷ്ടം വില്‍പന നടത്തിയിരുന്നതെങ്കിലും ഇതു പിന്നീട് മാത്രമാണ് അധികൃതരുടെ കണ്ണില്‍ പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."