യമനില്‍ സമാധാന കരാര്‍ പൊളിയുന്നു; ഇരു സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 18 വിമത സൈനികര്‍ കൊല്ലപ്പെട്ടു
റിയാദ്: യമനില്‍ സമാധാനം കൊണ്ട് വരാന്‍ യു എന്നിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമാധാന കരാര്‍ പൊളിയുന്നു. സമാധാന കരാറില്‍ ഇരു കൂട്ടരും ഒപ്പ് വെച്ചതിനു പിന്നാലെ ഇരു കൂട്ടരും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ വിമത വിഭാഗത്തിലെ പതിനെട്ടു സൈനികര്‍ കൊല്ലപ്പെട്ടു. ഇതില്‍ രണ്ടുപേര്‍ ഫീല്‍ഡ് കമാണ്ടര്‍മാരാണെന്നു എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് അബ്ദുല്ല അല്‍ മുസാമി, മുഹ്‌സിന്‍ റിയാബ് എന്നീ ഫീല്‍ഡ് കമാണ്ടര്‍മാരാണ് കൊല്ലപ്പെട്ടത്. ഇതിനകം, തന്നെ കരാര്‍ നിലവില്‍ വന്നതിന് ശേഷം 72 മണിക്കൂറിനിടെ 62 ലംഘനങ്ങളാണ് വിമത സൈന്യം നടത്തിയതെന്ന് സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന അറിയിച്ചു
ഇതോടെ സമാധാന കരാര്‍ ലംഘനമാണ് നടന്നതെന്നും കരാര്‍ പൊളിഞ്ഞുവെന്നും ഇരു വിഭാഗവും വാദിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ സഹായമുള്ള ഹൂതി സൈനികരാണ് കൊല്ലപ്പെട്ടത്. മുപ്പതിലധികം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെക്കന്‍ പ്രവിശ്യയായ ദാലിഹിലിയാണ് ഇരു സൈനിക വിഭാഗങ്ങളും ഏറ്റുമുട്ടിയതെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിമതര്‍ സമാധാന കരാര്‍ ലംഘിച്ചതായും സൈനിക ആസ്ഥാനത്തേക്ക് ഇരച്ചു കയറാന്‍ വിമതര്‍ നടത്തിയ ശ്രമങ്ങള്‍ക്കിടെയാണ് തങ്ങള്‍ തിരിച്ചടിച്ചതെന്നും യമന്‍ സൈന്യം വ്യക്തമാക്കി. അതേസമയം, ഐക്യ രാഷ്ട്ര സഭയുടെ സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ യു എന്‍ സമാധാന കരാര്‍ നിരീക്ഷകര്‍ യമനിലെത്തി. ശനിയാഴ്ച ഏദന്‍ വിമാനത്താവളത്തിലാണ് സംഘം ഇറങ്ങിയത്. റിട്ടയേര്‍ഡ് ഡച്ച് മേജര്‍ ജനറല്‍ പാട്രിക് കാമാര്‍ട്ട്‌ന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏദനില്‍ എത്തിയത്. ഇവിടെ ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സംഘം സന്‍ആ, ഹുദൈദ തുറമുഖം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."