മനുഷ്യത്വത്തിന്റെ അടിസ്ഥാനം സംസ്കാരം: സമദാനി
തിരൂരങ്ങാടി: മനുഷ്യത്വത്തിന്റെ അടിസ്ഥാനം സംസ്കാരമാണെന്ന് എം.പി അബ്ദുസ്സമദ് സമദാനി. 'ഒരുമയോടെ വസിക്കാം; സൗഹൃദം കാക്കാം' പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന പ്രചാരണ കാംപയിന്റെ ജില്ലാതല ഉദ്ഘാടനം ചെമ്മാട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും രാജ്യമായ ഇന്ത്യ ഏറെ സങ്കീര്‍ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ചിലര്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ മതേതരത്വ പൈതൃകത്തിനു നേരെയുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷനായി. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ്, സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍, യു. ശാഫിഹാജി, മുഹമ്മദ് റാസി ബാഖവി, ഉമ്മര്‍ ദാരിമി പുളിയക്കോട്, റഹീം ചുഴലി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, ആസിഫ് മാരാമുറ്റം, അനീസ് ഫൈസി മാവണ്ടിയൂര്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ജലീല്‍ വേങ്ങര, നൗഷാദ് ചെട്ടിപ്പടി, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, സിദ്ദീഖ് മാസ്റ്റര്‍ ചെമ്മാട്, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."