'കൊല്ലപ്പെട്ടതല്ല, സൊഹ്‌റാബുദീനും മറ്റും താനേ മരിച്ചത്'; ഏറ്റുമുട്ടല്‍ വിധിക്കെതിരേ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സൊഹാറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വെറുതെ വിട്ട സി.ബി.ഐ കോടതി ഉത്തരവിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കഴിഞ്ഞ ദിവസമാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി സൊഹാബുദ്ദീന്‍ ഷെയ്ക്ക്, ഭാര്യ കൗസര്‍ബി, തുളസിറാം പ്രജാപതി, എന്നിവരെ വ്യാജ ഏറ്റുമുട്ടലിലുടെ കൊലപ്പെടുത്തിയെന്ന കേസില്‍ കോടതി 22 പ്രതികളെ വെറുതെ വിട്ടത്.
'ഹരേന്‍ പാണ്ഡ്യ,തുളസി റാം പ്രജാപതി, നേരത്തെ കേസില്‍ വാദം കേട്ട ജസ്റ്റിസ് ലോയ, പ്രകാശ് തോംബ്ര, ശ്രീകാന്ത് കണ്ഠാല്‍കര്‍, സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി' തുടങ്ങിയവരെല്ലാം താനേ മരിക്കുകയായിരുന്നുവെന്നാണ് ഇന്നലെ രാഹുല്‍ ട്വീറ്റ് ചെയ്തത്.
NO ONE KILLED...
— Rahul Gandhi (@RahulGandhi) December 22, 2018
Haren Pandya.
Tulsiram Prajapati.
Justice Loya.
Prakash Thombre.
Shrikant Khandalkar.
Kauser Bi.
Sohrabuddin Shiekh.
THEY JUST DIED.
സൊഹ്‌റാബുദ്ദിനും മറ്റും മരിച്ചത് ഏറ്റുമുട്ടലിലാണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ കോടതി വെറുതെവിട്ടത്. രാജസ്ഥാനിലെയും ഗുജറാത്തിലെയും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, രാജസ്ഥാന്‍ മുന്‍ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെല്ലാം കേസിലെ പ്രതികളായിരുന്നു.
പലഘട്ടങ്ങളിലായി ഇവരെയെല്ലാം കോടതി വെറുതെ വിടുകയായിരുന്നു. ശേഷിക്കുന്ന 22 പേരെ കഴിഞ്ഞ ദിവസവും വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."