പൊലിസ്് അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്
തിരുവനന്തപുരം: ആദിവാസി മേഖലയായ ഞാറനീലിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ നിരവധി യുവാക്കള്‍ ആത്മഹത്യ ചെയ്ത സംഭവം ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവിക്കാണ് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവ് നല്‍കിയത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ചീഫ് സെക്രട്ടറിയും സാമൂഹ്യനീതി, പട്ടികവര്‍ഗ്ഗവകുപ്പ് ഡയറക്ടര്‍മാരും വര്‍ധിച്ചു വരുന്ന അത്മഹത്യകള്ക്കുള്ള കാരണങ്ങളെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. തലസ്ഥാന നഗരത്തിന്റെ അതിര്‍ത്തിയില്‍ നടന്ന ആത്മഹത്യകള്‍ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കമ്മിഷന് നിരീക്ഷിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ 45 ലധികം യുവാക്കള്‍ ആത്മഹത്യ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ അവ ലക്ഷ്യസ്ഥാനത്ത് എത്തുന്നുണ്ടോ എന്ന കാര്യം സംശയമാണെന്ന് പി. മോഹനദാസ് പറഞ്ഞു. ആദിവാസി മേഖലയില്‍ യുവജനങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നും റിപ്പോര്‍ട്ടുണ്ട്. പലര്‍ക്കും കുടുംബ പ്രശ്നങ്ങളുമുണ്ട്. കുറച്ച് പേര്‍ക്ക് മാത്രമാണ് ഉയര്‍ന്ന വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരില്‍ അധികം പേരും വിദ്യാര്‍ത്ഥികളാണ്. ആദിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ നിശബ്ദരായിരിക്കുകയാണെന്നും കമ്മിഷന് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."