ജില്ലാ കോടതി പരിസരത്ത് പുതിയ ഷീ ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ജില്ലാ കോടതി പരിസരത്ത് ഷീ ടോയ്‌ലെറ്റ് യൂണിറ്റ് സ്ഥാപിച്ചു. സാമൂഹ്യനീതി വകപ്പിനു കീഴിലുള്ള പൊതു മേഖലാ സ്ഥാപനമായ കേരളാ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച യൂണിറ്റ് ഇന്നലെ വൈകിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ബാര്‍ അസോസിയേഷന് കൈമാറി. ദിനം പ്രതി നൂറ് കണക്കിന് സ്ത്രീകള്‍ വന്നു പോകുന്ന, നിരവധി വനിതാ അഭിഭാഷകര്‍ ജോലി ചെയ്യുന്ന കോടതി പരിസരത്ത് സ്ത്രീകള്‍ക്ക് വേണ്ടി ഇത്തരമൊരു സംവിധാനമൊരുക്കുന്നതില്‍ സംയുക്തമായി പ്രവര്‍ത്തിച്ച ബാര്‍ അസോസിയേഷനും വനിതാ വികസന കോര്‍പ്പറേഷനും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന യോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ തോന്നക്കല്‍ രാജീവ് സ്വാഗതമാശംസിച്ചു.
തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ആനയറ ഷാജി അധ്യക്ഷനായി. ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീ കെ ഹരിപാല്‍ മുഖ്യ പ്രഭാഷണം നടത്തി.
വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡോ ടി മീനാകമാരി ആശംസകളര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."