ഹജ്ജ് 2017: അത്യാധുനിക സജ്ജീകരണത്തോടെ റെഡ് ക്രസന്റ് പ്രവര്‍ത്തനം തുടങ്ങി
മക്ക: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് സഊദി റെഡ് ക്രസന്റിന്റെ പ്രവര്‍ത്തനത്തിന് തുടക്കമായി. മുന്‍ കാലങ്ങളെ അപേക്ഷിച്ചു ഈ വര്‍ഷം വളരെ നേരത്തെയാണ് റെഡ് ക്രസന്റ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. ഹജ്ജ് ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍, ഹാജിമാരുടെ സഞ്ചാര പാതകള്‍, താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇവരുടെ സേവനം ലഭ്യമാകും. ഹജ്ജ് സേവനത്തിനു 2500 ഓളം അധിക ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
മക്ക മദീന പുണ്യ നഗരികളില്‍ ഹാജിമാരുടെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഖാസിം പറഞ്ഞു.
മിന, മുസ്ദലിഫ , അറഫ എന്നിവിടങ്ങളിടക്കം 51 കേന്ദ്രങ്ങളില്‍ ആംബുലന്‍സ് സേവനങ്ങള്‍, നിലവിലുള്ള സ്ഥിരം കേന്ദ്രങ്ങള്‍ക്ക് പുറമെ മക്കയിലേക്കുള്ള വഴികളില്‍ സേവനത്തിനായി 94 താല്‍ക്കാലിക കേന്ദ്രങ്ങള്‍, പാരാമെഡിക്കല്‍, ടെക്‌നിക്കല്‍ വിഭാഗങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറോളം താല്‍കാലിക ജീവനക്കാര്‍, 350 ആംബുലന്‍സുകള്‍, 18 വലിയ വാഹനങ്ങള്‍, 15 മോട്ടോര്‍ സൈക്കിളുകള്‍, എന്നിവയും പ്രധാന കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം, രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് എട്ട് എയര്‍ ആംബുലന്‍സുകള്‍ എന്നിവയും റെഡ് ക്രസന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."