HOME
DETAILS
MAL
81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കി
backup
August 11 2017 | 15:08 PM
ന്യൂഡല്‍ഹി: ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ കാര്‍ഡിലും അസാധുവാക്കല്‍. ഇതുവരെ 81 ലക്ഷം ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കിയതായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി സഹമന്ത്രി പി.പി ചൗധരി രാജ്യസഭയില്‍ അറിയിച്ചു.
നിരവധി കാരണങ്ങളാലാണ് ഇത്രയും ആധാര്‍ കാര്‍ഡ് റദ്ദാക്കിയത്. പദ്ധതി തുടങ്ങിയതു മുതല്‍ ഇന്നുവരെയുള്ള കണക്കാണിത്. എന്നാല്‍ തങ്ങളുടെ കാർഡ് സാധുവാണെന്ന് എങ്ങനെ അറിയാമെന്ന കാര്യം വിശദീകരിച്ചിട്ടില്ല.
നേരത്തെ, പാന്‍കാര്‍ഡുകളും വ്യാപകമായി അസാധുവാക്കിയിരുന്നു. ഇരട്ട പാന്കാര്ഡുള്ളവരുടേയും വ്യാജകാര്ഡുമാണ് റദ്ദാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."