ജയം; ലിവര്‍പൂള്‍ ഒന്നാമത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന എവേ മത്സരത്തില്‍ വോള്ഫ്സിനെയാണ് എതിരില്ലാത്ത രണ്ടണ്ടു ഗോളുകള്‍ക്ക് ചെമ്പട തകര്‍ത്തത്. ഇരുപകുതികളിലുമായി മുഹമ്മദ് സലാഹ് (18), വിര്‍ജില്‍ വാന്‍ഡൈക്ക് (68) എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്. ഈ വിജയത്തോടെ നിലവിലെ ചാംപ്യന്മാരും ലീഗിലെ രണ്ടണ്ടാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റിക്കു മേല്‍ നാലു പോയിന്റിന്റെ വ്യത്യാസവുമായി ലിവര്‍പൂള്‍ കുതിപ്പ് തുടരുകയാണ്. 18ാം മിനുട്ടില്‍ ഫാബീഞ്ഞോ, സാനെ എന്നിവര്‍ ചേര്‍ന്നു നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് സലാഹ് ലിവര്‍പൂളിന്റെ അക്കൗണ്ടണ്ട് തുറന്നത്. ഒന്നാം പകുതിക്കു മുന്‍പ് വോള്‍ഫ്സ് രണ്ടണ്ടു തവണ ലിവര്‍പൂള്‍ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും ഗോളി അലിസണ് രക്ഷകനായി.
68ാം മിനുട്ടില്‍ ജയവും ലീഗിലെ ഒന്നാംസ്ഥാനവും ഭദ്രമാക്കി ഡച്ച് ഡിഫന്‍ഡര്‍ വാന്‍ഡെക്ക് ലിവര്‍പൂളിന്റെ രണ്ടണ്ടാം ഗോളും നേടി. ആദ്യ ഗോള്‍ നേടിയ സലാഹാണ് ഈ ഗോളിനും വഴിയൊരുക്കിയത്. 18 മത്സരങ്ങളില്‍ നിന്ന് 48 പോയിന്റുമായാണ് ലിവര്‍പൂള്‍ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനോട് 2-3 ന് പരാജയപ്പെട്ടു. 27-ാം മിനുട്ടില്‍ ഗുണ്ടോകനിലൂടെ സിറ്റി ആദ്യം ലീഡ് കണ്ടെത്തിയെങ്കിലും പിന്നീട് മൂന്ന് ഗോളുകള്‍ വഴങ്ങുകയായിരുന്നു. 33-ാം മിനുട്ടില്‍ ജെഫ്രി സ്ക്ലപ്പ് ഗോല്‍ മടക്കി സമനില പാലിച്ചു.
35-ാം മിനുട്ടില്‍ സുന്ദരമായൊരു ലോങ് റേഞ്ചിലൂടെ ആന്ട്രോസ് ടൗണ്‍സെന്റ് ലീഡ് ഉയര്‍ത്തി. 51-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റര്‍ മൂന്നാം ഗോളും നേടി. 85-ാം മിനുട്ടില്‍ ഡിബ്രൂയിനാണ് സിറ്റിയുടെ രണ്ടാം ഗോള്‍ നേടിയത്.
സമനിലക്കായി സിറ്റി പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി ലെസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടു. 51-ാം മിനുട്ടില്‍ വാര്‍ഡിയാണ് ലെസ്റ്ററിനായി ഗോള്‍ നേടിയത്. 3-1 ന് ബേണ്‍ലിയെ പരാജയപ്പെടുത്തി ആഴ്സനല്‍ മികച്ച വിജയം സ്വന്തമാക്കി. 14, 48 മിനുട്ടുകളില്‍ ഒബമയോങ്ങും 91-ാം മിനുട്ടില്‍ അലക്സ് ഇവോബിയും ആഴ്സനലിനായി ലക്ഷ്യം കണ്ടു. 63-ാം മിനുട്ടില്‍ ആഷ്ലി ബെയിംസ് ബേണ്‍ലിയുടെ ആശ്വാസ ഗോള്‍ നേടി.
3-1ന് സതാംപ്ടണ് ഹഡര്ഫീല്ഡിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബേണ്‍മൗത്ത് ബ്രൈട്ടണെ പരാജയപ്പെടുത്തി. ന്യൂ കാസിലും ഫുള്‍ഹാമും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."