HOME
DETAILS

സിഖ് വിരുദ്ധ കലാപത്തെ ചൊല്ലി എ.എ.പിയില്‍ കലാപം

  
backup
December 22 2018 | 20:12 PM

%e0%b4%b8%e0%b4%bf%e0%b4%96%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%9a%e0%b5%8a

 

ന്യൂഡല്‍ഹി : സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത് രത്‌ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കിയതോടെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. രാജീവ് ഗാന്ധിക്ക് മരണാനന്തരം നല്‍കിയ ഭാരത രത്‌ന ബഹുമതി തിരിച്ചെടുക്കണമെന്ന പ്രമേയത്തെ എതിര്‍ത്ത എം.എല്‍.എയോട് രാജിവയ്ക്കാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ചാന്ദ്‌നി ചൗക്കില്‍ നിന്നുള്ള അല്‍ക്ക ലാംബയോടാണ് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്.
നിയമസഭയില്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത പ്രമേയത്തിന്റെ പകര്‍പ്പില്‍ രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
പ്രമേയത്തിലെ രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കുന്നവരി പ്രമേയം അവതരിപ്പിച്ച എം.എല്‍.എ ജര്‍ണൈല്‍ സിങ് സ്വന്തമായി കൂട്ടിചേര്‍ത്തതാണെന്നാണ് മാളവ്യ നഗര്‍ എം.എല്‍.എ സോംനാഥ് ഭാരതിയും സ്പീക്കര്‍ രാംവിലാസ് ഗോയലും പറഞ്ഞത്. ജര്‍ണൈല്‍ സിങ് തന്റെ നിയമസഭാ പ്രസംഗത്തില്‍ ആ വാചകം സ്വന്തം ഇഷ്ടം പ്രകാരം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് ഗോയല്‍ വ്യക്തമാക്കിയത്.
എന്നാല്‍, ജര്‍ണൈല്‍ സിങ് അവതരിപ്പിച്ച പ്രമേയത്തില്‍ മുന്‍ പ്രധാനമന്ത്രിയെ പരാമര്‍ശിക്കുന്ന ഭാഗമുണ്ടെന്നും നിയമ സഭാ രേഖകളുടെ ഭാഗമായ പ്രമേയമാണ് പാസാക്കിയതെന്നുമാണ് എ.എ.പി വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.
പ്രമേയത്തെ എതിര്‍ത്ത ഭാരതിക്കും ലാംബയ്ക്കുമെതിരേ അച്ചടക്ക നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ച അല്‍ക, ഇന്നലെ രാജിക്കത്ത് നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പ്രമേയത്തെ എതിര്‍ത്ത ആരില്‍നിന്നും കെജ്‌രിവാള്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. ഇതിനു പിന്നാലെ, രാജീവ് ഗാന്ധിയുടെ ഭാരത്‌രത്‌ന പിന്‍വലിക്കണമെന്നത് താന്‍ വൈകാരികമായി പറഞ്ഞു പോയതാണെന്നും ഇക്കാര്യം പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ജര്‍ണൈല്‍ സിങ്ങ് വിശദീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago