HOME
DETAILS

നടക്കാനാവില്ലേ? കൈത്താങ്ങുമായി സര്‍ക്കാര്‍

  
backup
December 22 2018 | 20:12 PM

%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87-%e0%b4%95%e0%b5%88%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%99%e0%b5%8d

 


തിരുവനന്തപുരം: നിങ്ങള്‍ക്ക് നടക്കാനാവാത്തതിനാല്‍ പുറം ലോകം കാണാന്‍ പറ്റുന്നില്ലേ? എന്നാല്‍ നിങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടി സംസ്ഥാന സര്‍ക്കാര്‍. സൗജന്യമായി ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കുന്ന ശുഭയാത്ര പദ്ധതിയുമായാണ് സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാകുന്നത്.
സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴിയാണ് ശുഭയാത്ര പദ്ധതി ഒരുക്കുന്നത്. നാല്‍പ്പത് ശതമാനത്തിനു മുകളില്‍ ചലനപരിമിതിയുള്ളവരും സ്ഥിരം ഭിന്നശേഷിയുള്ളവര്‍ക്കുമായാണ് ശുഭയാത്ര പദ്ധതി. ജില്ല ആശുപത്രിയിലെയോ താലൂക്ക് ആശുപത്രിയിലെയോ വിദഗ്ധ സമിതി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും സ്വന്തമായി ഇലക്ട്രിക് വീല്‍ചെയര്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നല്‍കണം. ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരാണ് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ ഇലക്ട്രിക് വീല്‍ചെയറോ സ്‌കൂട്ടറോ ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകളുടെ പരിശോധനയ്ക്ക് ശേഷം മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.
ജനുവരി അഞ്ചിന് മുന്‍പേ സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ ഒന്ന്, രണ്ട് അവസാന പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വാര്‍ഷികവരുമാന സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എട്ടുവര്‍ഷത്തിനുള്ളില്‍ മുച്ചക്രവാഹനമോ ഇലക്ട്രിക് വീല്‍ചെയറോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി നല്‍കുന്ന കത്ത് എന്നിവയും ചേര്‍ക്കണം. വിവരങ്ങള്‍ക്ക്: 0471 2347768, 7510729871

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago