പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി: എം.എല്‍.എയുടെ സബ്മിഷന് വ്യക്തമായ മറുപടി നല്‍കാതെ മന്ത്രി
പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയോട് വീണ്ടും അവഗണന. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ സബ്മിഷന് വ്യക്തമായ മറുപടി നല്‍കാതെ ആര്യോഗ്യ വകുപ്പ് മന്ത്രി ഒഴിഞ്ഞുമാറി. താലൂക്ക് ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ജീനക്കാരുടെ എണ്ണം ഉയര്‍ത്തി കാണിച്ച് ആവശ്യത്തിന് ജീനക്കാര്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ടെന്ന രീതിയിലാണ് മന്ത്രി മറുപടി നല്‍കിയത്. അന്ന് അനുവദിച്ച 15 തസ്തികകളാണ് അധിക തസ്തിക അനുവദിച്ചിട്ടുണ്ടെന്ന മട്ടില്‍ സഭയില്‍ അവതരിപ്പിച്ചത്. 177 കിടക്കകള്‍ക്ക് ആനുപാതികമായി 134 തസ്തികകള്‍ ഇവിടെ ഉണ്ടെന്നാണ് മന്ത്രിയുടെ വാദം.
രോഗികളുടെ എണ്ണം വര്‍ധിച്ചതും പുതിയ മാതൃ-ശിശു കെട്ടിടം ആരംഭിച്ചതും പരിഗണിക്കാത്ത മറുപടിയാണ് മന്ത്രി നല്‍കിയത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നത് മാത്രമാണ് ആശ്വാസ വാക്ക്.
രണ്ടാം തവണയാണ് പുതിയ സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി അധിക തസ്തികകള്‍ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എം.എല്‍.എ സഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് ഇതേ കാര്യം ചൂണ്ടിക്കാട്ടി സബ്മിഷന്‍ അവതരിപ്പിച്ചപ്പോള്‍ സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു.
2014 ജനുവരിയിലാണ് യു.ഡി.എഫ്്. സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തിയത്. ജില്ലാ ആശുപത്രി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ 123 ജീവനക്കാരെ നിയമിക്കേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് 15 പേരെ നിയമിച്ചിട്ടുണ്ടെന്ന മന്ത്രിയുടെ മറുപടി.
1200 രോഗികള്‍ ദിനം പ്രതിയെത്തുന്ന പൊന്നാനിയിലെ മാതൃ-ശിശു ആശുപത്രിയിലേക്ക് 85 തസ്തികള്‍ അനുവദിക്കുകയും പെരിന്തല്‍മണ്ണയിലേക്ക് ഒന്നും അനുവദിക്കാതിരിക്കുന്നതും തികച്ചും വിവേചനമാണെന്നും 123 പേരുടെ തസ്തിക അനുവദിക്കുന്നതില്‍ പുനഃപരിശോധന നടത്തി അനുകൂല നടപടി സ്വീകരിക്കമെന്നും മഞ്ഞളാംകുഴി അലി എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."