പഞ്ചായത്ത് അധികൃതരെ കാത്തുനിന്ന് മടുത്തു: മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് ക്ലബ് പ്രവര്‍ത്തകര്‍
തേഞ്ഞിപ്പലം: രണ്ടു മാസത്തോളമായി റോഡോരത്ത് കൂട്ടിയിട്ട മാലിന്യങ്ങള്‍ അവസാനം ക്ലബ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. കടക്കാട്ടു പാറയിലെ അനുഗ്രഹം റോഡരികിലായിരുന്നു വീടുകളില്‍ നിന്നും പുറംതള്ളിയ വേസ്റ്റുകള്‍ കൂട്ടിയിരുന്നത്. ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തപദ്ധതി പ്രകാരം 3,13 വാര്‍ഡുകളില്‍ നിന്നു ശേഖരിച്ചതാണിത്.
വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ നേരത്തെ പഞ്ചായത്ത് അധികൃതര്‍ തന്നെ വാഹനങ്ങളിലാക്കി കയറ്റിയയച്ചിരുന്നു. എന്നാല്‍ പദ്ധതി പാതിവഴിയില്‍ മുടങ്ങിയതറിയാതെ നാട്ടുകാര്‍ കൊണ്ടു വന്നിട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യാത്ത അവസ്ഥ വന്നു. പല തവണ അധികൃതരെ സമീപിച്ചിട്ടും ഫലം കാണാത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്തെ യുവ കൂട്ടായ്മയായ യങ് ഫോഴ്സ് ക്ലബ് പ്രവര്‍ത്തകര്‍ മാലിന്യം നീക്കാന്‍ രംഗത്തിറങ്ങിയത്.
പ്ലാസ്റ്റിക് കവറുകളിലാക്കി കൂട്ടിയിട്ട മാലിന്യങ്ങള്‍ വാഹനത്തില്‍ കയറ്റിയയച്ചാണ് റോഡോരം മാലിന്യമുക്തമാക്കിയത്. എല്ലാം സ്വന്തം ചെലവിലായിരുന്നു. പ്രദേശത്ത് ഇനി മാലിന്യം നിക്ഷേപിക്കരുത് എന്ന മുന്നറിയിപ്പ് ബോര്‍ഡ് ക്ലബ് പ്രവര്‍ത്തകര്‍ തന്നെ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."