HOME
DETAILS

നാട്ടിലെ സുഖവാസം കഴിഞ്ഞു: കൊമ്പന്മാര്‍ കാടുകയറാനൊരുങ്ങുന്നു

  
backup
August 11 2017 | 21:08 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%81%e0%b4%96%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81

പെരിങ്ങോട്ടുകുറുശ്ശി: കഴിഞ്ഞ ഒരാഴ്ചയോളമായി പെരിങ്ങോട്ടുകുറുശ്ശി-ഒറ്റപ്പാലം തിരുവില്വാമല മേഖലയില്‍ സൈ്വര്യവിഹാരം നടത്തിയിരുന്ന കരിവീരന്മാര്‍ കാടുകയറുന്നു. വെള്ളിയാഴ്ച രാവിലെയോടെ മങ്കരയില്‍ നിന്നും കല്ലടിക്കോട് വഴി കാടു കയറ്റാനുള്ള ശ്രമം വൈകുന്നേരത്തോടെ മുണ്ടൂരിലെത്തി. പടക്കം പൊട്ടിച്ച് ആനകളെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു വെച്ച് ആനകള്‍ തിരിഞ്ഞു നടക്കുന്നതും ജനങ്ങളെയും വനംവകുപ്പുകാരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഇന്നലെ രാവിലെ 10 മണിയോടെ ധോണിമല കയറ്റിവിട്ടെങ്കിലും 11.30 ഓടെ കയറംകോട് മേഖലയില്‍ ആനകള്‍ പ്രത്യക്ഷപ്പെട്ടത് ജനങ്ങളെ വീണ്ടും പരിഭ്രാന്തിയിലാക്കി. റബ്ബര്‍ ടാപ്പിങ്ങിനിറങ്ങിയ കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് അധികൃതര്‍ എത്തിയത്. ദേശീയ പാത മുറിച്ചു കടന്ന് ആനകളെ കാടുകയറ്റുന്ന ശ്രമത്തിനിടെ മണ്ണാര്‍ക്കാട് - പാലക്കാട് റോഡില്‍ വാഹനഗതാഗതം വഴിതിരിച്ചു വിട്ടു. ഇന്നലെ മങ്കര റെയില്‍വേ സ്റ്റേഷനു സമീപം ഭാരതപ്പുഴയില്‍ നിലയുറപ്പിച്ചിരുന്ന മൂന്ന് ആനകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് മുണ്ടൂരില്‍ എത്തിയത്. എന്നാല്‍ തിരുവില്വാമലയില്‍ നിന്ന് പുഴകടന്ന് പള്ളംതുരുത്ത് അതിര്‍കാട് വഴി മങ്കരയില്‍ എത്തിയ ആനകളെ മലകയറ്റാന്‍ വനംവകുപ്പും പൊലിസും ഏറെ പാടുപെടുകയാണ്. വ്യാഴാഴ്ച വയനാട്, അഗളി എന്നിവിടങ്ങളില്‍ നിന്നും എത്തിയ എലിഫെന്റ് സ്‌ക്വാഡ് ആനകളെ പടക്കം പൊട്ടിച്ച് കാട് കടത്താനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ മൂണ്ടൂരിലും കല്ലടിക്കോടിനും അടുത്തുള്ള പ്രദേശത്ത് ആനകള്‍ കാടുകയറാന്‍ മടിച്ച് നിന്നതും ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. എന്നാല്‍ ആനകള്‍ കാടുകയറുന്നതറിഞ്ഞ് ജനങ്ങള്‍ തമ്പടിച്ചതും പൊലീസുകാര്‍ക്കും വനംവകുപ്പുകാര്‍ക്കും തലവേദന സൃഷ്ടിച്ചു. കാട് കയറുന്നതിനിടെ ദേശീയപാതയില്‍ കയറാതിരിക്കാന്‍ വനംവകുപ്പും പൊലീസും ജാഗ്രത പുലര്‍ത്തിയിരുന്നു.
ആനകളുടെ സഞ്ചാരമേഖലകളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. എന്നാല്‍ ഉച്ചകഴിഞ്ഞും ആനകള്‍ കാടുകയറാന്‍ മടിച്ചത് പലരേയും ആശങ്കയിലാക്കി. വൈകുന്നേരത്തോടെ മുണ്ടൂരിലെത്തിയ ആനയെ രാത്രി വൈകിയാണെങ്കിലും ധോണി മലയിലേക്ക് കയറ്റി വിടാനുള്ള ശ്രമത്തിലാണ്.
ഹേമാംബികാ നഗര്‍ പൊലീസും വനംവകുപ്പ് അധികൃതര്‍ക്കൊപ്പം സുരക്ഷാ സംവിധാനം ഒരുക്കി രംഗത്തുണ്ട്.
എന്നാല്‍ രാത്രി വൈകിയും ആനകള്‍ കാടുകയറുമെന്ന പ്രതീക്ഷയിലാണെങ്കിലും ആനകള്‍ കയറിപ്പോയവഴിയിലൂടെ പ്രദേശങ്ങളിലേക്ക് തിരിച്ചുവരുമെന്ന ആശങ്കയിലാണ് ജനങ്ങളും വനംവകുപ്പ് അധികൃതരും. മലമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിനു ശേഷം ദിവസങ്ങളായി കൊമ്പന്മാരുടെ പരാക്രമം തുടരുകയാണ്.
ഒലവക്കോട്, മുണ്ടൂര്‍, പറളി, മങ്കര, അയ്യര്‍മല എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം പെരിങ്ങോട്ടുകുറുശ്ശി മേഖലയില്‍ തമ്പടിച്ചത് പൊലീസിനെയും വനംവകുപ്പിനെയും ഉറക്കം കെടുത്തുകയായിരുന്നു.
കൃഷിഭൂമികള്‍ നശിപ്പിച്ചും പുഴയില്‍ നീരാടി കളിച്ചും നടന്നിരുന്ന ആനകള്‍ പ്രദേശവാസികള്‍ക്ക് കൗതുകകരമായിരുന്നുവെങ്കിലും ദിവസങ്ങള്‍ക്കുശേഷം ഇവര്‍ അക്രമാസക്തരാകാതിരിക്കാനായി കാടുകയറ്റാനുള്ള പരിശ്രമത്തിലായിരുന്നു വനംവകുപ്പുദ്യോഗസ്ഥരും. മയക്കുവെടി വെച്ച് ആനകളെ തളയ്ക്കുന്നത് പ്രായോഗികമല്ലാത്തതും കുങ്കി ആനകളെ ഉപയോഗിച്ച് കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് കയറ്റിവിടാനുള്ള ശ്രമത്തോടൊപ്പം പടക്കം പൊട്ടിച്ച് ആനകളെ പതിയെ കാട്ടിലേക്ക് തുരത്തുന്നത്.
ഒരു കൊമ്പനും പിടിയും കുട്ടിക്കൊമ്പനുമടങ്ങുന്ന മൂന്നംഗസംഘം ഒറ്റപ്പാലം പെരിങ്ങോട്ടുകുറിശ്ശി മേഖലയിലെ ജനങ്ങളോട് യാത്ര പറഞ്ഞ് ഒടുവില്‍ കാട്ടിലേക്ക് മടങ്ങുമ്പോഴും ഇനിയും സംഘത്തോടെ നാളുകളായി തമ്പടിച്ച മേഖലയിലേക്ക് വീണ്ടും തിരിച്ചു വരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികളും വനംവകുപ്പുദ്യോഗസ്ഥരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  17 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  17 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  17 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  18 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  18 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  19 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  19 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  20 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  20 hours ago