മരണത്തിന് ആധാര്‍കാര്‍ഡ്: ബി.ജെ.പി ഭരണനേട്ടമെന്ന് വി.കെ ശ്രീകണ്ഠന്‍
പാലക്കാട്: മരണത്തിന് ആധാര്‍ കാര്‍ഡ് വേണമെന്ന നിബന്ധന കൊണ്ടുവന്നതാണ് ബി.ജെ.പി. സര്‍ക്കാരിന്റെ ഭരണനേട്ടമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍. പാചകഗ്യാസ് സബ്‌സിഡി ഇനത്തില്‍ കോടികളുടെ വെട്ടിപ്പ് തടയുവാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത് ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാനെടുത്ത തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ബി.ജെ.പി.ക്കാര്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് മൂന്നിലൊന്നായി വില കുറഞ്ഞിട്ടും രാജ്യത്തെ പെട്രോളിയം ഉത്പനങ്ങള്‍ക്ക് വില കൂടുന്നത് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് പ്രീണന നയം കൊണ്ടാണ്. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ക്രൂഡ് ഓയില്‍ ഓരു ബാരലിന് 170 ഡോളര്‍ വരെ എത്തിയപ്പോള്‍ ഒരു സിലിണ്ടറിന് 430 രുപ വരെ സബ്‌സിഡി നല്‍കി. ഇന്ന് എണ്ണക്ക് 47 സോളര്‍ ആയിട്ടും വെറും 43 രൂപയാണ് സബ്‌സിഡി. പ്രതിമാസം നാല് രൂപ കൂട്ടി മാര്‍ച്ചോടുകൂടി അതും ഇല്ലാതാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പാവപ്പെട്ട സ്ത്രീകള്‍ക്കായി നടപ്പാക്കൂന്ന പ്രധാന മന്ത്രി ഉജ്ജ്വല യോജന തട്ടിപ്പ് ഒളിപ്പിച്ചുവെച്ച പദ്ധതിയാണ്. പാചകഗ്യാസ് സബ്‌സിഡി നിര്‍ത്തലാക്കുവാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്യകയായിരുന്നു ശ്രീകണ്ഠന്‍. മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് കെ.ഐ.കൂമാരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി സി.ചന്ദ്രന്‍ ,യു.ഡി.എഫ്.ചെയര്‍മാന്‍ എ.രാമസ്വാമി, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി ശാന്താ ജയറാം ,ഭാരവഹികളായ രാജ്വേരി, ശൈലേന്ദ്ര, ഹസീന, ഫാത്തിമ, തങ്കമണി, റെജുല, വിമല, പ്രീത, ശാന്ത, അജിത, ലതാജോബി, പാഞ്ചാലി, കൃഷ്ണ, ജയലക്ഷമി, രമണീരാജന്‍, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."