പൊട്ടിയ ശുദ്ധജല പൈപ്പുകള്‍ നന്നാക്കാനായില്ല
കോഴിക്കോട്: എരഞ്ഞിപ്പാലം ജങ്ഷനില്‍ കഴിഞ്ഞ ദിവസം പൊട്ടിയ ശുദ്ധജല പൈപ്പുകള്‍ ഇന്നലെയും നന്നാക്കാന്‍ കഴിഞ്ഞില്ല. നഗരത്തിന്റെ പലയിടങ്ങളിലും കുടിവെള്ള വിതരണം ഇന്നലെയും മുടങ്ങി. വെള്ളിയാഴ്ച രാവിലെയായിരുന്നു എരഞ്ഞിപ്പാലം ജങ്ഷനിലും മലാപ്പറമ്പ് ഫ്‌ളോറിക്കന്‍ റോഡിലും പൈപ്പ് പൊട്ടിയത്. മലാപ്പറമ്പ് മേഖലയിലെ വാട്ടര്‍അതോറിറ്റിയുടെ ജലസംഭരണികളില്‍നിന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. തുടര്‍ന്ന് എരഞ്ഞിപ്പാലം ജങ്ഷനില്‍ വെള്ളം കയറുകയും റോഡ് 30 മീറ്റര്‍ നീളത്തില്‍ തകരുകയും ചെയ്തിരുന്നു. നടക്കാവ്, ജാഫര്‍ഖാന്‍ കോളനി, ബീച്ച്, മാവൂര്‍റോഡ്, വേങ്ങേരി, കക്കോടി, എരഞ്ഞിപ്പാലം തുടങ്ങിയ ഭാഗങ്ങളിലേക്കാണ് മലാപ്പറമ്പിലെ ജലസംഭരണിയില്‍ നിന്നും വെള്ളം വിതരണം ചെയ്യുന്നത്. ദിവസവും 30 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവിടെ നിന്നും പമ്പുചെയ്യാറുള്ളത്. 60 വര്‍ഷത്തോളം പഴക്കമുള്ള പൈപ്പുകളാണ് പൊട്ടിയത്.
അതെസമയം കുടിവെള്ള വിതരണം മുടങ്ങിയ സ്ഥലങ്ങളില്‍ ജലവിതരണം ഇന്നത്തോടെ പൂര്‍ണ്ണമായും പുന:സ്ഥാപിക്കാനാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പൊട്ടിയ പൈപ്പുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായതായും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ സന്തോഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."