HOME
DETAILS

കാന്തപുരം വിഭാഗത്തിന്റെ സ്ഥാപനത്തിലെ മുജാഹിദ് നേതാവിന്റെ പഠനക്ലാസ് വിവാദത്തില്‍

  
backup
August 11 2017 | 22:08 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-11

തൊട്ടില്‍പ്പാലം: കാന്തപുരം വിഭാഗത്തിന്റെ സ്ഥാപനത്തില്‍ മുജാഹിദ് നേതാവിന്റെ പഠനക്ലാസ് വിവാദത്തില്‍. പേരോട് അബ്ദുറഹ്മാന്‍ സഖാഫി നേതൃത്വം നല്‍കുന്ന കുറ്റ്യാടിയിലെ സിറാജുല്‍ ഹുദയിലാണ് മുജാഹിദ് നേതാവായ അലി അക്ബര്‍ മൗലവി ഇരിവേറ്റി പഠനക്ലാസ് നടത്തിയത്. ഓഗസ്റ്റ് അഞ്ചിനാണ് സംഭവം.
സ്ഥാപനത്തിന് കീഴിലെ അറബിക് കോളജുകളിലും മദ്‌റസകളിലും മറ്റും ജോലിചെയ്യുന്ന അധ്യാപകര്‍ക്കായി അതീവരഹസ്യമായി സംഘടിപ്പിച്ച ക്ലാസ് ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്. മുജാഹിദ് വിഭാഗവുമായി ഒരു സഹകരണവും പാടില്ലെന്ന നിലപാടാണ് കാന്തപുരം വിഭാഗം സ്വീകരിച്ചിരുന്നത്. ഇതിന് വിരുദ്ധമായാണ് സ്ഥാപനത്തില്‍ നടന്ന പരിപാടി.
കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഔദ്യോഗിക വിഭാഗമായ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ക്ലാസിന് നേതൃത്വം നല്‍കിയ അലി അക്ബര്‍. സംഭവം ആരും അറിയാതിരിക്കാന്‍ തുടക്കത്തില്‍ തന്നെ പങ്കെടുക്കാനെത്തിയ മുഴുവന്‍പേരുടെയും മൊബൈല്‍ഫോണ്‍ ഓഫ് ചെയ്യിപ്പിച്ചായിരുന്നു ക്ലാസാരംഭിച്ചത്. പുറംലോകം ഒരുതരത്തിലും അറിയാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയായിരുന്നു. എന്നാല്‍ പുറമെ മുജാഹിദ് ആശയങ്ങളെ ശക്തമായി എതിര്‍ക്കുന്നു എന്ന് വാദിക്കുകയും ഉള്ളില്‍ ഇത്തരം പുത്തനാശയക്കാരോട് അനുകൂലനിലപാട് സ്വീകരിക്കുകകയുംചെയ്തത് സംഘടനാ തലത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago