HOME
DETAILS

കുടിവെള്ള പദ്ധതിയില്‍ ലക്ഷങ്ങളുടെ നഷ്ടം; വാട്ടര്‍ അതോറിറ്റി മുന്‍ എന്‍ജിനീയര്‍മാര്‍ക്ക് രണ്ട്‌വര്‍ഷം കഠിന തടവ്

  
backup
December 23 2018 | 03:12 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%95

തിരുവനന്തപുരം: കുടിവെള്ള പദ്ധതിയില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി മുന്‍ അസി. എന്‍ജിനീയറെയും മുന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയറെയും തിരുവനന്തപുരം വിജിലന്‍സ് കോടതി രണ്ട് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.
വാട്ടര്‍ അതോറിറ്റി ശാസ്താംകോട്ട വേള്‍ഡ് ബാങ്ക് പ്രോജക്ട് സെക്ഷനിലെ മുന്‍ അസി. എന്‍ജിനീയര്‍ ഷാഹുല്‍ ഹമീദ് കുഞ്ഞ്, മുന്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജനാര്‍ദ്ദനന്‍ പിള്ള എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
രണ്ട് വര്‍ഷം വീതം കഠിനതടവിന് പുറമെ 10,000 രൂപ വീതം പിഴയും അടക്കണം. ശാസ്താംകോട്ടയില്‍ 1988മുതല്‍ 1993മാര്‍ച്ച് വരെ നടപ്പാക്കിയ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകളാണ് കേസിനിടയാക്കിയത്.
ശാസ്താംകോട്ട മുതല്‍ ചവറ വരെ 750 എം.എമ്മിന്റെ കാസ്റ്റ് അയണ്‍ പൈപ്പ് സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തുക കൂടാതെ അഡിഷണല്‍ എസ്റ്റിമേറ്റ് തയാറാക്കിയ ഇവര്‍, പൊതുമരാമത്ത് നിരക്കിനേക്കാള്‍ അമിതതുക രേഖപ്പെടുത്തി സര്‍ക്കാരിന് 3,26,355 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.
ഇത് കരാറുകാരന് അമിത ലാഭമുണ്ടാക്കാനിടയാക്കിയെന്നാണ് വിജിലന്‍സ് കേസ്. കൊല്ലം വിജിലന്‍സ് യൂനിറ്റ് മുന്‍ ഡിവൈ.എസ്.പി ജയശാന്തിലാല്‍ റാമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
വിജിലന്‍സിന് വേണ്ടി അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജു മനോഹര്‍ ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  6 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  6 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  6 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  6 days ago
No Image

ഡല്‍ഹിയില്‍ 40ലധികം സ്‌കൂളുകളില്‍ ബോംബ് ഭീഷണി; കുട്ടികളെ തിരിച്ചയച്ചു

National
  •  6 days ago
No Image

ബശ്ശാര്‍ റഷ്യയില്‍- റിപ്പോര്‍ട്ട് 

International
  •  6 days ago
No Image

സ്‌കൂള്‍ കലോത്സവം അവതരണ ഗാനം പഠിപ്പിക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; ആവശ്യപ്പെട്ടത് കലോത്സവത്തിലൂടെ വളര്‍ന്നു വന്ന നടിയെന്നും വി. ശിവന്‍ കുട്ടി

Kerala
  •  6 days ago
No Image

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

uae
  •  6 days ago