HOME
DETAILS
MAL
കര്‍ണാടകയില്‍ നിന്നുള്ള പാല് വരവ് ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു
backup
December 23 2018 | 05:12 AM
ഗൂഡല്ലൂര്‍: കര്‍ണാടകയില്‍ നിന്നും പാല് കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നത് നീലഗിരിയിലെ ക്ഷീര കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.
ഗൂഡല്ലൂര്‍ ക്ഷീര കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലെ ചാം രാജ്നഗര്‍, അങ്കള തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ദിനം പ്രതി 1500ഓളം ലിറ്റര്‍ പാലാണ് ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്നത്. ഇതോടെ ജില്ലയിലെ കര്‍ഷകരുടെ പ്രതിസന്ധി ഇരട്ടിച്ചിരിക്കുകയാണ്. ആറു വര്‍ഷമായി പാലിന് വില ഉയര്‍ത്താത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. അനധികൃത പാല് വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യക്ക് പരാതി നല്കി. കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാകുമെന്ന് കലക്ടര്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."