പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി സഹകരണ വകുപ്പ്
മാനന്തവാടി: പ്രളയബാധിത കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സഹകരണ വകുപ്പ്. കാലവര്‍ഷ കെടുതിയില്‍ വീട് നഷടപെട്ട കുടുംബങ്ങള്‍ക്കാണ് തിരുനെല്ലി സര്‍വിസ് സഹകരണ ബാങ്കും സംസ്ഥാന സര്‍ക്കാറിന്റെ കെയര്‍ ഹോമും സംയുക്തമായി വീട് നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കിയത്. മാനന്തവാടി താലൂക്കിലെ 83 വീടുകളില്‍ കാട്ടിക്കുളം പുഴവയല്‍ എം.ജെ റിച്ചാര്‍ഡിന്റെ വീടിന്റെ തറക്കല്ലിടല്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ച് എട്ട് വീടുകളാണ് തിരുനെല്ലി പഞ്ചായത്തില്‍ ബാങ്കിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കുന്നത്. പ്രളയകെടുതിയുമായി ബന്ധപ്പെട്ട് കാട്ടിക്കുളം സഹകരണ ബാങ്കുള്‍പെടെ വിവിധ ബാങ്ക് ജീവനക്കാര്‍ ചേര്‍ന്ന് നല്‍കിയ ദുരിതാശ്വാസ നിധി കോര്‍പ്പസ് ഫണ്ടാക്കിയാണ് വീട് നിര്‍മിക്കുന്നത്. മാര്‍ച്ച് 10ന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കുടുംബങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. 2000 വീടുകളാണ് കെയര്‍ ഹോമും സഹകരണ വകുപ്പും കൈകോര്‍ത്ത് നടപ്പിലാക്കുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ.ടി ഗോപിനാഥന്‍ അധ്യക്ഷനായി. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായ ദേവി, വൈസ് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍, കാര്‍ഷിക വികസന ബാങ്ക് ഡയരകടര്‍ സി.കെ ശങ്കരന്‍, സര്‍വിസ് സഹകരണ ബാങ്ക് ഡയരക്ടര്‍ മുരളി മാസ്റ്റര്‍, അസിസ്റ്റന്റ് രജിസ്റ്റാര്‍ സജീര്‍, വാര്‍ഡംഗം സാലി വര്‍ഗീസ്, ബാങ്ക് സെക്രട്ടറി ടി. വസന്തകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."