ക്രസന്റ് ഗ്ലോബല്‍ അലൂംനി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
മലപ്പുറം: വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്‌റസ പൂര്‍വവിദ്യാര്‍ഥികളുടെ ക്രസന്റ് ഗ്ലോബല്‍ അലൂംനി അസോസിയേഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹിക സേവനരംഗത്തും വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സി.പി. കുഞ്ഞിമുഹമ്മദിന് 'സേവന രത്‌നം' അവാര്‍ഡും വ്യവസായ, വാണിജ്യ രംഗത്തെ മികവിനും സേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആര്‍.എഫ് ഗ്രൂപ്പ് സാരഥി എഫ്.എം.ഫാറൂഖിന് 'വര്‍ത്തക രത്‌നം' അവാര്‍ഡും പഠന ഗവേഷണ രംഗത്തെ മികവിനു ഡോ.പി.സകീര്‍ ഹുസൈന് 'വിദ്യാരത്‌നം' അവാര്‍ഡും നല്‍കി ആദരിക്കും. ഡോ.യു.വി.കെ.മുഹമ്മദ് ചെയര്‍മാനും ഹാജി.പി.കെ.മുഹമ്മദ് കണ്‍വീനറും ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡിനര്‍ഹരെ തിരഞ്ഞെടുത്തത്. ക്യാഷ് അവാര്‍ഡും ഫലകവും പ്രശംസാ പത്രവുമടങ്ങിയ അവാര്‍ഡ് നാളെ വൈകിട്ട് ഏഴിനു ക്രസന്റ് കാംപസില്‍ നടക്കുന്ന 'ദില്‍ബര്‍ 2017' ഗ്ലോബല്‍ അലൂംനി മീറ്റ് സമാപന പരിപാടിയില്‍ മന്ത്രി കെ.ടി ജലീല്‍ സമ്മാനിക്കും.
അലൂംനി മീറ്റ് ഇന്നു രാവിലെ പത്തുമുതല്‍ വിവിധ സെഷനുകളായി തുടങ്ങും. നാളെ രാവിലെ ഒന്‍പതിനു ആഗോള സംഗമ വേദിയില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ പ്രാര്‍ഥനയും ആശീര്‍വാദ പ്രസംഗവും നടത്തും.
പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ഓഡിറ്റോറിയത്തിനു പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ശിലയിടും. വിവിധ സെഷനുകളിലായി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ,പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പ്രൊഫ.എ.പി.അബ്ദുല്‍ വഹാബ് സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ക്രസന്റ് മാനേജര്‍ ഹാജി.പി.കെ.മുഹമ്മദ്, ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദിര്‍, അന്‍വര്‍ സാദാത്ത് പുന്നപ്പാല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."