പരാതി നല്‍കിയിട്ടില്ല: ഷീല രാജന്‍
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ തന്നെ കൈയേറ്റം ചെയ്തുവെന്ന് പരാതി നല്‍കിയിട്ടില്ലെന്ന് മഹിളാ അസോസിയേഷന്‍ പഴശ്ശി വില്ലേജ് സെക്രട്ടറി ഷീല രാജന്‍. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് വഴി മാധ്യമങ്ങള്‍ക്കുനല്‍കിയ പ്രസ്താവനയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ താന്‍ പെരിഞ്ചേരി ബൂത്തിലെ പോളിങ് ഏജന്റായിരുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ഓപ്പണ്‍ വോട്ട് പ്രിസൈഡിങ് ഓഫിസര്‍ തടഞ്ഞത് ഭാസ്‌കരനോടു പരാതിപ്പെട്ടിരുന്നു. വിഷയം കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോള്‍ നീ ഇപ്പോള്‍ പോയിക്കൊള്ളൂവെന്ന് കര്‍ശനമായി പറയുക മാത്രമാണ് ഉണ്ടായത്. അതില്‍ എനിക്കു മനോവിഷമം തോന്നുകയും അവിടെനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തന്നെ കൈയേറ്റം ചെയ്തുവെന്ന വാര്‍ത്ത തെറ്റാണ്. യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഷീല രാജന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."