HOME
DETAILS
MAL
കെ.കെ ശൈലജയുടെ ഭര്‍ത്താവ് പ്രവര്‍ത്തകയെ തല്ലിയെന്നത് തെറ്റ്: ജയരാജന്
backup
August 11 2017 | 23:08 PM
കണ്ണൂര്‍: ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ. ഭാസ്കരന് ദലിത് വിഭാഗത്തില്‍പ്പെട്ട മഹിളാ പ്രവര്‍ത്തകയെ തല്ലിയെന്ന രീതിയില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്.
ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്കു പരാതിയൊന്നും ലഭിച്ചിട്ടില്ല. ഭാസ്കരനെതിരേ നടപടി എടുക്കണമെന്നു കേന്ദ്രനേതൃത്വം നിര്‍ദേശവും നല്‍കിയിട്ടില്ല. ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവിനെതിരേ പ്രചരിക്കുന്ന വാര്‍ത്തയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മട്ടന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയത്തിന്റെ നിറം കെടുത്താനുള്ള ആസൂത്രിത ശ്രമമാണു നടക്കുന്നത്. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ കുറച്ചു പ്രയാസപ്പെടുമെന്നും ജയരാജന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."