നടക്കാവ് റെയില്‍വേ മേല്‍പാലം സ്ഥലം രജിസ്ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വി.എസ്
പാലക്കാട്: അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന് ആവശ്യമുളള ഭൂമിയുടെ സ്ഥലമെടുപ്പിനുള്ള നഷ്ടപരിഹാര തുക 4.69 കോടി കിഫ്ബി അനുവദിച്ച പശ്ചാത്തലത്തില്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍കൂടിയായ വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ആകെയുള്ള 34 സ്ഥലമുടമകളില്‍ 33 പേരും സമ്മതപത്രം ഒപ്പിടുകയും ആധാരങ്ങളും മറ്റ് രേഖകളും സമര്‍പ്പിച്ചിരിക്കുകയുമാണ്.
നിയമോപദേശം ലഭ്യമായ 13 ആധാരങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാമെന്ന് ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാലക്കാടിന്റേയും അകത്തേത്തറയുടേയും ചിരകാല സ്വപ്നമായ അകത്തേത്തറ റെയില്‍വേ മേല്‍പാലത്തിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സ്ഥലമുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാകലക്ടറോട് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."