മിഷന്‍ സ്‌കൂള്‍ ജങ്ഷനിലെ സിഗ്നലുകള്‍ നോക്കുകുത്തിയാകുന്നു
പാലക്കാട്: നഗരത്തിന്റെ ഹൃദയഭാഗവും രാപകലന്യേ ഏറെ തിരക്കുമുള്ള മിഷന്‍ സ്‌കൂള്‍ ജങ്ഷനില്‍ ഗതാഗതക്കുരുക്ക് തീരാശാപമാക്കുമ്പോഴും സിഗ്നല്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളാവുകയാണ്. നൂറ്റാണ്ട് പഴക്കമുള്ള മിഷന്‍ സ്‌കൂളും, സമീപത്തെ മിഷന്‍ എല്‍.പി സ്‌കൂളുമുള്ളതിനാല്‍ രാവിലെയും വൈകിട്ടും ഇവിടെ വിദ്യാര്‍ഥികളുടെ തിരക്കാണ്. ഇതിനു പുറമെ നിരവധി ആരാധനാലയങ്ങള്‍, വ്യാപാര-ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയും ജംങ്ഷന് സമീപത്തായി പ്രവര്‍ത്തിക്കുന്നുണ്ട്.
സിഗ്നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്തോടെ ഇവിടുത്തെ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പൊലിസുകാര്‍ പാടുപ്പെടുകയാണ് പലപ്പോഴും. നാളുകളായി റോബിന്‍സണ്‍ റോഡിലെ അഴുക്കുചാല്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ടി.ബി റോഡ്, മഞ്ഞക്കുളം റോഡ്, ഷൊര്‍ണ്ണൂര്‍ റോഡ് എന്നിവിടങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ക്കു പുറമെ സ്വകാര്യ ബസുകളും കൂടിയാവുന്നതോടെ ഇവിടെ സദാസമയവും തിരക്കോടുതിരക്കാണ്.
രാവിലെയും വൈകിട്ടും തിരക്കുള്ള കവലയില്‍ വിദ്യാര്‍ഥികള്‍ റോഡുമുറിച്ച് കടക്കുന്നതുതന്നെ പ്രയാസപ്പെട്ടാണ്. ജങ്ഷനില്‍ അശാസ്ത്രീയമായ നിര്‍മാണവും ഗതാഗതക്കുരുക്കിനുള്ള കാരണമായിരിക്കുകയാണ്. ഇംഗ്ലിഷ് ചര്‍ച്ച് റോഡില്‍നിന്നുവരുന്ന വാഹനങ്ങളും മറ്റും തിരിയുന്നതിനായി ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സിഗ്നല്‍ സംവിധാനം അവതാളത്തിലായതാണ് ഗതാഗതക്കുരുക്കിനു കാരണം.
കവലയില്‍ ഹൈമാസ് ലൈറ്റ് വച്ചിട്ടുണ്ടെങ്കിലും മിക്കപ്പോഴും ഇത് പ്രവര്‍ത്തന രഹിതമാകുന്നതുമൂലം സന്ധ്യമയങ്ങുന്നതോടെ കവല അന്ധകാരത്തിലാവും. കവലയില്‍ രാപകലന്യേ ആയിരക്കണക്കിന് യാത്രക്കാര്‍ വന്നുപോകുമ്പോഴും ഒരു ശൗചാലയം സ്ഥാപിക്കാന്‍ കാലഹരണത്തിലാണ്. രണ്ടു വര്‍ഷം മുന്‍പ് സ്ഥാപിച്ച ഈ ടോയ്‌ലറ്റും തുറന്നുകൊടുക്കാനാവതെ പൊളിച്ചുമാറ്റുകയായിരുന്നു.
സമീപത്ത് നിരവധി ടാക്‌സി സ്റ്റാന്റും, ഓട്ടോ സ്റ്റാന്റുമൊക്കെയുണ്ടായിട്ടും ആയിരക്കണക്കിന് യാത്രക്കാരും വിദ്യാര്‍ഥികളും വന്നുപോകുന്ന കവലയ്ക്ക് കാലമേറെ കഴിയുമ്പോഴും പറയാന്‍ പരാധീനതകള്‍ മാത്രമാണ്. തിരക്കേറിയ കവലയില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും, യാത്രക്കാര്‍ക്കുവേണ്ടി കവലയില്‍ ഈ ടോയ്‌ലറ്റോ പൊതു ശൗചാലയമോ സ്ഥാപിക്കണമെന്നുമുള്ള ജനകീയാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."