HOME
DETAILS
MAL
ആനന്ദിന് കിരീട പ്രതീക്ഷ
backup
August 12 2017 | 00:08 AM
സെന്റ് ലൂയിസ്: സിന്‍ക്വിഫീല്‍ഡ് കപ്പ് ചെസ്സ് പോരാട്ടത്തില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. എട്ടാം റൗണ്ട് പോരാട്ടത്തില്‍ ഒന്നാം സ്ഥാനം പങ്കിടുന്ന ഫ്രാന്‍സിന്റെ മാക്സിം വഷിര് ലഗ്രോവിനെ ആനന്ദ് സമനിലയില്‍ തളച്ചു. ലഗ്രോവിനും ആനന്ദിനും അര്‍മേനിയന്‍ താരം ലവോന് ആരോണിയനും അഞ്ച് പോയിന്റ് വീതമുണ്ട്. ഇതോടെ ഒന്പതാമത്തേയും അവസാനത്തേയും പോരാട്ടം നിര്‍ണായകമായി. അവസാന റൗണ്ടില്‍ അമേരിക്കയുടെ വെസ്ലി സോയാണ് ആനന്ദിന്റെ എതിരാളി. ടൂര്‍ണമെന്റില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന താരമായ സോയുമായുള്ള മത്സരത്തില്‍ ആനന്ദിന് വിജയിക്കാന്‍ സാധിച്ചാല്‍ കിരീട സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."