ഇമ്രാന് ഖാന് സ്വന്തം രാജ്യത്തിന്റെ കാര്യം നോക്കിയാല്‍ മതി- മറുപടിയുമായി നസ്റുദ്ദീന്‍ ഷാ
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനോട് സ്വന്തം രാജ്യത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും, അദ്ദേഹത്തെ ബാധിക്കാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ബോളിവുഡ് താരം നസ്റുദ്ദീന്‍ ഷാ. നസ്റുദ്ദീന്‍ ഷായുടെ, രാജ്യത്ത് കൂടി വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചുള്ള പ്രസ്താവന ഏറ്റു പിടിച്ച് ഇമ്രാന് ഖാന് രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷപങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് എങ്ങനെ ഭരണം നടത്താമെന്ന് താന്‍ മോദിക്ക് കാണിച്ച് കൊടുക്കുമെന്ന് ഇമ്രാന് ഖാന് പറഞ്ഞിരുന്നു.
എന്നാല്‍ ഇന്ത്യ കഴിഞ്ഞ എഴുപത് വര്‍ഷമായി ജനാധിപത്യ രാജ്യമാണെന്നും ഇന്ത്യയിലെ കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് അറിയാമെന്നുമായിരുന്നു നസ്റുദ്ദീന്‍ ഷായുടെ പ്രതികരണം. 'ഞാന്‍ കരുതുന്നത് മിസ്റ്റര്‍ ഖാന് അദ്ദേഹത്തെ ബാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്തെക്കുറിച്ച് സംസാരിക്കണമെന്നാണ്. നമ്മള് കഴിഞ്ഞ എഴുപത് വര്‍ഷമായി ജനാധിപത്യരാജ്യമാണ്. ഇവിടത്തെ കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മള്‍ക്കറിയാം' നസ്റുദ്ദീന്‍ ഷാ സണ്‍ഡേ എക്സ്പ്രസിനോട് പറഞ്ഞു.
ബുലന്ദ്ശഹര്‍ കലാപവുമായി ബന്ധപ്പെട്ട നസ്റുദ്ദീന്‍ ഷായുടെ പ്രസ്താവനയാണ് ഇമ്രാന് ഖാന്റെ പ്രതികരണത്തിന് അടിസ്ഥാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."