HOME
DETAILS
MAL
മാനവ സൗഹാര്‍ദ്ധ വിളംബരവുമായി ബഹ്റൈനില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം
backup
December 23 2018 | 09:12 AM
# സി.എച്ച്. ഉബൈദുല്ല റഹ് മാനി
മനാമ: മാനവ സൗഹാര്‍ദ്ധ വിളംബരവുമായി ബഹ്റൈനില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം നടന്നു. ബഹ്‌റൈന്‍ ശ്രീ അയ്യപ്പസേവാസംഘം ഇന്ത്യന്‍ സ്‌കൂളില്‍ നടത്തിയ രണ്ടാമത് അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിലാണ് ബഹറൈനിലെ മത-സാംസ്‌കാരിക, രാഷ്ട്രീയ, മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസം കാലത്ത് 9 മണിക്ക് ഭജനാമൃതത്തോടെയാണ് അയ്യപ്പന്‍ വിളക്ക് മഹോത്സവം ആരംഭിച്ചത്. ഇതോടനുബന്ധിച്ച് നടന്ന മതസൗഹാര്‍ദ്ദ സദസില്‍ ഡിസ്‌കവര്‍ ഇസ്ലാം പ്രതിനിധി മുഹമ്മദ് അഹമ്മദ് ഫക്രി, മനാമ സെന്റ് പോള്‍ ചര്‍ച്ച് വികാരി റവ. ഫാദര്‍ ജോര്‍ജ് യോഹനാന്‍, മനാമ ശ്രീകൃഷ്ണ ക്ഷേത്രം പ്രതിനിധി വിജയ് കുമാര്‍ മുഖ്യ, ബഹറൈന്‍ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
ഖുര്‍ആനും ഭഗവദ് ഗീതയും ബൈബിളും പാരായണം ചെയ്ത വേദിയില്‍ ശ്രീ അയ്യപ്പസേവാ സംഘത്തിന്റെ പ്രഥമ തത്വമസി പുരസ്‌കാരം ശ്രീമതി ഫാത്തിമ അല്‍ മന്‍സൂരിയ്ക്കും, കെ ജി ബാബു രാജനും, സലാം മമ്പാട്ടുമൂലയ്ക്കും നല്‍കി ആദരിച്ചു. കേരള കത്തോലിക്ക അസോസിയേഷന്‍ പ്രസിഡന്റ് സേവി മാത്തുണ്ണി, കെഎംസിസി പ്രസിഡന്റ് എസ്.വി ജലീല്‍, കേരള സമാജം മുന്‍ സെക്രട്ടറി മനോഹരന്‍ പാവറട്ടി, തൃശൂര്‍ സംസ്‌കാര കണ്‍വീനിര്‍ ഗോപകുമാര്‍ എന്നിവര്‍ ആശംസാ പ്രഭാഷണം നടത്തി.
ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാജ്യോതി പഠനസഹായവും ശ്രീ അയ്യപ്പസേവാസംഘം പ്രഖ്യാപിച്ചു. മതസൗഹാര്‍ദ്ദം എന്ന സന്ദേശത്തെ അര്‍ത്ഥവതാക്കി കലാമണ്ഡലം ജിദ്ധ്യ ജയന്‍ നിര്‍ത്താവിഷ്‌കാരം ചെയ്ത അയ്യപ്പചരിതവും അരങ്ങേറി. അയ്യപ്പസേവാ സംഘം ബഹ്‌റൈന്‍ സാരഥികള്‍ ശശികുമാര്‍, വിനോയ് പി.ജി, സുധീഷ് വേളത്ത് എന്നിവരും അയ്യപ്പസേവാ സംഘം പ്രവര്‍ത്തകരും, അയ്യപ്പസേവാ സംഘം വനിതാ വിഭാഗവും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നാട്ടില്‍ നിന്നെത്തിയ 11 പേര്‍ അടങ്ങുന്ന മുണ്ടതിക്കോട് അനിയന്‍ നായരും സംഘവും ആയിരുന്നു 300 വാഴകള്‍ കൊണ്ട് പ്രതീകാത്മകമായ അമ്പലങ്ങളും വാവര്‍ പള്ളിയും നിര്‍മിച്ച്, ഉടുക്കുപാട്ടിന്റെ താളത്തില്‍ പാട്ടുകള്‍ പാടി വിളക്കു നടത്തിയത്. സമാപനത്തോടനുബന്ധിച്ച് നടന്ന അന്നദാനത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."