ഇന്തൊനേഷ്യയില്‍ പോപ്പ് സംഗീത ആഘോഷത്തിമിര്‍പ്പിനിടെ സുനാമിയെത്തി; അടുത്ത നിമിഷം എല്ലാം വിഴുങ്ങി- ഞെട്ടിക്കുന്ന വീഡിയോ
കാരിറ്റ: ഇന്തൊനേഷ്യയില്‍ വന്‍ നാശം വിതച്ചെത്തിയ സുനാമിയുടെ ഭീകരദൃശ്യം പുറത്ത്. വിഖ്യാതമായ പോപ്പ് സംഗീതജ്ഞരായ സെവന്റീനിന്റെ ഓപ്പണ്‍ എയര്‍ കണ്‍സര്‍ട്ട് നടക്കുന്നതിനിടെ എത്തിയ തിരമാല, വേദിയെ അപ്പാടെ വിഴുങ്ങുന്ന ദൃശ്യമാണ് പുറത്തുവന്നത്.
താന്‍ജുങ് ലെസുങ് ബീച്ചില്‍ വലിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് ശനിയാഴ്ചയുടെ സന്ധ്യയില്‍ പോപ്പ് സംഗീത പരിപാടി അരങ്ങേറിയിരുന്നത്. ഗാനം ആലപിക്കുന്നതിന്റെ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ക്യാമറയില്‍ സുനാമിയുടെ ഭീകരത പതിഞ്ഞത്.
വലിയ ആഘോഷത്തിമിര്പ്പിലിരിക്കെ, വേദിയെ ഒട്ടാകെ മറിച്ചിട്ടു കൊണ്ട് സുനാമി എത്തുകയായിരുന്നു. ഭീകരദൃശ്യത്തില്‍ ആളുകള്‍ ഭയന്ന് നിലവിളിക്കുന്നതും ദൃശ്യത്തില്‍ കാണാം.
ബാന്‍ഡ് സംഘത്തിലെ നിരവധി പേര് മരിച്ചതായാണ് വിവരം. മൂന്നു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബാന്‍ഡ് നയിക്കുന്ന റീഫിയാന് ഫജര്ഷ്യാ ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ദു:ഖം പങ്കുവയ്ക്കുന്നുണ്ട്. കൂടെയുള്ളവരെയൊക്കെ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."