HOME
DETAILS
MAL
യു.പി വിഭജനം അനാവശ്യം: രാജ്നാഥ് സിങ്
backup
December 23 2018 | 18:12 PM
ഡല്‍ഹി: തുല്യമായ രീതിയില്‍ വികസനമെത്തുന്നതിന് ഉത്തര്‍പ്രദേശ് സംസ്ഥാനം നാലായി വിഭജിക്കപ്പെടണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.
ഹരിത് പ്രദേശ് (പശ്ചിമ യു.പി), പൂര്‍വാഞ്ചല്‍ (കിഴക്കന്‍ യു.പി), ബുന്ദേല്‍ഖണ്ഡ്, ഔധ് എന്നിങ്ങനെ വിഭജിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
സംസ്ഥാനം വിഭജിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് സംസ്ഥാനം വിഭജിക്കണമെന്ന ആവശ്യവുമായി ആം ആദ്മി രംഗത്തെത്തിയത്.
സംസ്ഥാനം വിഭജിച്ചിട്ടില്ലെങ്കില് വികസനമെത്തില്ലെന്ന് ജനങ്ങളും അഭിപ്രായപ്പെടുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."