കരിവെള്ളൂരില്‍ കോണ്‍ഗ്രസ് സൊസൈറ്റിയില്‍ കോടികളുടെ വെട്ടിപ്പ്
പയ്യന്നൂര്‍: കരിവെള്ളൂര്‍ ടൗണിലെ വീവേഴ്‌സ് സൊസൈറ്റി ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ രണ്ടേകാല്‍ കോടിയുടെ ക്രമക്കേട് സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സൊസൈറ്റി സെക്രട്ടറി കെ.വി പ്രദീപ് കുമാര്‍ മുങ്ങി. ഇന്നലെ രാവിലെയാണ് സഹകരണ യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ഷൈനിയുടെ നേതൃത്വത്തില്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയത്. വിവരമറിഞ്ഞ് കണ്ണൂര്‍ അസി. സഹകരണ രജിസ്ട്രാറും സ്ഥലത്തെത്തി. സൊസൈറ്റിയില്‍ മുക്കുപണ്ടം പണയം വച്ച് രണ്ടേകാല്‍ കോടി തിരിമറി നടത്തിയെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഇന്നലെ രാവിലെ പരിശോധനയ്‌ക്കെത്തിയ സഹകരണവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് സെക്രട്ടറി തന്ത്രപരമായി മുങ്ങുകയായിരുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിച്ചുവരുന്നത്. പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിനു സമീപത്തെ ജ്വല്ലറിയുടമയെ കബളിപ്പിച്ച് സെക്രട്ടറിയുടെ സുഹൃത്ത് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ സൊസൈറ്റിയില്‍ പണയംവച്ചതായി കണ്ടെത്തുകയും തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് നടത്തുകയുമായിരുന്നു. ഓഫിസ് നിയന്ത്രണം പൂര്‍ണമായും സെക്രട്ടറിയായി ചുമതലയുള്ള കെ.വി പ്രദീപനായിരുന്നു. രാത്രി ഏറെ വൈകിയും സൊസൈറ്റിയില്‍ പരിശോധന തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."