HOME
DETAILS
MAL
ശബരിമലയില്‍ സര്‍ക്കാര്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് വനിതാ മതിലിന്റെ പ്രചാരണത്തിന്: കൊടിക്കുന്നില്‍ സുരേഷ് എം.പി
backup
December 23 2018 | 19:12 PM
തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് വനിതാ മതിലിന്റെ പ്രചാരണത്തിനാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ കുടുംബം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹ വേദി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷക്കായുള്ള 50 കോടി എടുത്ത് വനിതാ മതില് സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ സനലിന്റെ കുടുംബത്തിലെ സ്ത്രീകളെ കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലുണ്ടാകുന്ന മുഴുവന്‍ പ്രശ്നങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."