മനിതിക്കു പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചന: കൃഷ്ണദാസ്
കണ്ണൂര്‍: പമ്പയിലെത്തിയ മനിതി സംഘത്തിനു പിന്നില്‍ മുഖ്യമന്ത്രിയുട ഗൂഢാലോചനയാണെന്ന് ബി.ജെ.പി ദേശീയസമിതി അംഗം പി.കെ കൃഷ്ണദാസ്. മുഖ്യമന്ത്രി നേരിട്ടുക്ഷണിച്ചാണ് മനീതി സംഘം പമ്പയിലെത്തിയത്.
ഇവര്‍ ആരും വിശ്വാസികളല്ല. ഇവര്‍ തീവ്രസ്വഭാവമുള്ളവരാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേരളത്തെ അറിയിച്ചതാണ്. ആഭ്യന്തര മന്ത്രിയായ പിണറായി വിജയന്‍ ഇതറിഞ്ഞിട്ടും ശബരിമലയില്‍ കലാപമുണ്ടാക്കാനാണ് പമ്പയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് മധുരയില്‍പോയി മനീതി സംഘത്തെ പൊലിസ് അകമ്പടിയോടെ എത്തിച്ചത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയില്‍ എത്തിയപ്പോള്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനം നല്‍കാത്ത പൊലിസ് മനിതി സംഘത്തിന്റെ വാഹനത്തെ പമ്പയിലെത്തിച്ചതിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ട്. ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ മുഖ്യമന്ത്രി ദിവസക്കൂലിക്ക് വാടക കൊടുത്തവരാണു മനിതി സംഘമെന്നും കൃഷ്ണദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."