HOME
DETAILS
MAL
മുഗു ബാങ്കിലേക്ക് 16ന് മാര്‍ച്ച്
backup
August 12 2017 | 04:08 AM
കാസര്‍കോട്: മുഗു സര്‍വിസ് സഹകരണ ബാങ്കില്‍ ഇടപാടുകാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് 16നു ബാങ്കിലേക്കു മാര്‍ച്ച് നടത്തുമെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി ചെയര്മാന് ഇ.കെ മുഹമ്മദ് കുഞ്ഞി അറിയിച്ചു.
ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പ് അന്വേഷിക്കുക, കൊള്ളപ്പലിശ പിന്‍വലിക്കുക, ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും വായ്പാ വിവരം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."