കശ്മീരിലെ സംഘര്‍ഷം മുതലാക്കി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിര്‍ദ്ദേശം ലഭിച്ചതായി പിടിയിലായ ലഷ്കര്‍ ഭീകരന്
ന്യൂഡല്‍ഹി: കശ്മീരിലെ നിലവിലെ സംഘര്‍ഷം മുതലാക്കി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനാണ് ഭീകരരുടെ ശ്രമമെന്ന് പിടിയിലായ ലഷ്കര്‍ ഭീകരന്റെ വെളിപ്പെടുത്തല്‍. ജൂലൈ 25 ന് പിടിയിലായ ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് ബഹദൂര്‍ അലിയാണ് എന്‍.ഐ.എ സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
കശ്മീരിലെ സന്ദര്‍ഭം മുതലെടുത്ത് ഇന്ത്യയില്‍ നുഴഞ്ഞുകയറി ഗ്രാമീണരുമായി ബന്ധം സ്ഥാപിച്ച് അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് തനിക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നതെന്ന് ബഹദൂര്‍ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി.
പാകിസ്താന് സൈന്യം പതിവായി ലഷ്കര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റത്തിനും പാകിസ്താന്റെ എല്ലാവിധ സഹായവുമുണ്ടായിരുന്നു. 50 ഓളം ലഷ്കര്‍ പരിശീലന കേന്ദ്രങ്ങള്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായുണ്ടെന്നും ഇയാള്‍ മൊഴി നല്കി.
നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പിടിയിലായ ബഹദൂര്‍ അലിയില്‍ നിന്ന് എ.കെ 47 അടക്കം അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."