HOME
DETAILS
MAL
കടല്‍ക്ഷോഭത്തില്‍പ്പെട്ട വള്ളങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മാറ്റി
backup
August 12 2017 | 05:08 AM
അമ്പലപ്പുഴ: പുന്നപ്രയില്‍ ശക്തമായ കടല്‍ക്ഷോഭം. കടലില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി.
പറവൂര്‍, കപ്പക്കട തീരപ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ 11 ഓടെ അതിശക്തമായ കടല്‍ക്ഷോഭമുണ്ടായത്. ഈ സമയം എണ്‍പതിലധികം വള്ളങ്ങളാണ് കടലില്‍ ഉണ്ടായിരുന്നത്. പറവൂര്‍, കപ്പക്കട തീരകടലില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഉടന്‍ തന്നെ പുന്നപ്ര ചള്ളി കടലില്‍ ഓടിച്ച് എത്തിച്ചെങ്കിലും ഇവിടെയും കടല്‍ രൂക്ഷമായതിനാല്‍ വള്ളം കടലില്‍ നിന്നും കരയിലേക്ക് വലിച്ച് കയറ്റാന്‍ സാധിച്ചില്ല.
തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ സഹായത്തിനായി ആലപ്പുഴ ഫിഷറീസ് ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും ഫീഷറീസിന്റെ ബോട്ട് രണ്ടു ദിവസം കഴിഞ്ഞെ ലഭ്യമാകു എന്നാണ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."