HOME
DETAILS
MAL
പ്ലീസ് ഇന്ത്യക്ക് പ്രവാസി ലീഗൽ സെല്ലിന്റെ ആദരം
backup
December 24 2018 | 16:12 PM
റിയാദ് : സഊദിയിലെ റിയാദ് കേന്ദ്രമാക്കി കഴിഞ്ഞ പത്തു വർഷമായി സൗജന്യ നിയമ സഹായവുമായി നിറ സാന്നിധ്യമായ "പ്ലീസ് ഇന്ത്യ" ക്ക് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുപ്രീം കോർട്ട് അഡ്വക്കേറ്റസ് ന്റെ എൻജിഒ ആയ പ്രവാസി ലീഗൽ സെല്ലിന്റെ ആദരം.
കൊച്ചിയിൽ നടന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിയമ വേദിയിൽ മുൻ കേന്ദ്ര മന്ത്രിയും ഇപ്പോഴത്തെ എം പി യുമായ പ്രൊഫസർ കെ വി തോമസിൽ നിന്നും പ്ളീസ് ഇന്ത്യ പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറ ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം (സുപ്രീം കോർട്ട് ), അഡ്വ:സെബാസ്റ്റ്യൻ പോൾ, പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും നിയമക്ജ്ഞനുമായ അഡ്വ: ഡി ബി ബിനു എന്നിവർ സംസാരിച്ചു.
പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കി വിലയിടുന്നത് ഏറ്റവും വലിയ അനാദരവ് ആണെന്നും പ്രവാസി ലീഗൽ സെല്ലും പ്ലീസ് ഇന്ത്യയും ചേർന്ന് അതിനെതിതിരെയുള്ള നിയമപോരാട്ടത്തിലാണെന്നും ഈ വിഷയത്തിൽ ഡൽഹി ഹൈ കോർട്ടിൽ കൊടുത്ത കേസ് പരിഗണനയിൽ ആണെന്നും പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം പറഞ്ഞു.സജി മൂത്തേരി സ്വാഗതവും,ഉസീബ് ഉമ്മലിൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."