ഓണ്‍ലൈന്‍ വഴി ട്രാവല്‍ ഏജന്‍സി തട്ടിപ്പ് : ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍
മനാമ : ബഹ്റൈനില്‍ ഓണ്‍ലൈന്‍ വഴി ട്രാവല്‍ ഏജന്‍സിയുടെ പേരില്‍ വ്യാജ വിമാന ടിക്കറ്റുകളും ഹോട്ടല്‍ ടിക്കറ്റുകളും വില്‍പ്പന നടത്തി വന്ന ഒരാള്‍ പൊലിസ് പിടിയിലായി.
ബഹ്റൈന്‍ ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രിസിറ്റി ഡയറക്ടര്‍ ജനറല്‍ ആണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടല്ല.
ഓണ്‍ലൈനിലുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയുമാണ് ഇയാള്‍ തട്ടിപ്പു നടത്തി വന്നിരുന്നത്. പ്രധാനമായും ഇന്‍സ്റ്റഗ്രാം ആണ് ഇതിനുപയോഗപ്പെടുത്തിയിരുന്നത്.
ഒരു ട്രാവല്‍ ഏജന്‍സിയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പണം സ്വീകരിക്കുകയും, യാതൊരു സേവനവും നല്‍കാതിരുന്നതിനെയും തുടര്‍ന്നാണിപ്പോള്‍ പ്രതി പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഇതേ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി ഉപയോഗിച്ചിരുന്നത് വ്യാജ അക്കൗണ്ട് ആയിരുന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകാരമില്ലാത്തവരാണെന്നും അധികൃതര്‍ കണ്ടെത്തുകയായിരുന്നു.
കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണം പൂര്‍ത്തിയാക്കിയതിനു ശേഷം ബന്ധപ്പെട്ടവര്‍ വിശദീകരിക്കുമെന്നും വ്യാജ അക്കൗണ്ട് ഉപയോഗിച്ചിരുന്നയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."